അബൂദബി: അല്‍ ശഹാമയില്‍ പെയ്ഡ് പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തി ക്യു മൊബിലിറ്റി. നവംബര്‍ ഏഴു മുതല്‍ സംവിധാനം നിലവില്‍ വന്നു. പാര്‍ക്കിങ് ഇടങ്ങളുടെ ഉപയോഗക്ഷമത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഓൾഡ് ശഹാമ, ന്യൂ ശഹാമ മേഖലകളിൽ പെയ്ഡ് പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആകെ 3704 പാര്‍ക്കിങ് ഇടങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഇതില്‍ 40 ഇടങ്ങള്‍ നിശ്ചയദാര്‍ഢ്യ വിഭാഗത്തില്‍പെട്ടവര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്.
ദര്‍ബ്, താം അടക്കമുള്ള ആപ്ലിക്കേഷനുകളിലൂടെ പണമടച്ച് ലളിതമായി പെയ്ഡ് പാര്‍ക്കിങ് സൗകര്യം ഉപയോഗിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
മണിക്കൂറിന് രണ്ട് ദിര്‍ഹമാണ് പാര്‍ക്കിങ് ഫീസ്. നിരവധി സ്‌കൂളുകള്‍, മാളുകള്‍, പൊതു കേന്ദ്രങ്ങള്‍ അടക്കമുള്ള മേഖലയില്‍ വര്‍ധിച്ചതോടെയുണ്ടായ അല്‍ ശഹാമ അതിവേഗം വളരാന്‍ തുടങ്ങുകയും വന്‍തോതില്‍ ആളുകളെത്തുകയും ചെയ്തത് കണക്കിലെടുത്താണ് പെയ്ഡ് പാര്‍ക്കിങ് സൗകര്യമൊരുക്കാന്‍ തീരുമാനിച്ചതെന്ന് ക്യു മൊബിലിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.