ഷാർജ: ഷാർജയിലെ തീരപ്രദേശങ്ങളും ജനവാസ- വിനോദ മേഖലകളുമായ അൽ മംസാർ, അൽഖാൻ എന്നിവിടങ്ങളിൽ 14 മുതൽ പെയ്ഡ് പാർക്കിങ് നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഈ പാർക്കിങ് സ്ഥലങ്ങളിൽ വെള്ളിയാഴ്ചകളും അവധി ദിവസങ്ങളും ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും പണമടച്ചുവേണം വാഹനം നിർത്തിയിടാൻ. ഷാർജയിലെ പൊതു പാർക്കിങ് ഒരു മണിക്കൂറിന് രണ്ട് ദിർഹം, രണ്ടു മണിക്കൂറിന് അഞ്ചു ദിർഹം, മൂന്ന് മണിക്കൂറിന് എട്ടു ദിർഹവുമാണ് നിരക്ക്.
പാർക്കിങ് ഏരിയകളിലെ ചൂഷണം തടയാൻ ഈ നീക്കം സഹായിക്കുമെന്ന് ഷാർജ മുനിസിപ്പാലിറ്റി പബ്ലിക്ക് പാർക്കിങ് വകുപ്പ് ഡയറക്ടർ അലി അഹമ്മദ് അബു ഗാസിയൻ അറിയിച്ചു. പലരും തങ്ങളുടെ വാഹനങ്ങൾ ദീർഘനേരം നിർത്തിയിടുന്നത് തടയാനാണ് പെയ്ഡ് പാർക്കിങ് കൊണ്ടുവന്നത്. ഷാർജ ഡിജിറ്റൽ ആപ്, ടെക്സ്റ്റ് മെസേജിങ് അല്ലെങ്കിൽ സീസണൽ സബ്സ്ക്രിപ്ഷനുകൾ വഴി പാർക്കിങ് ഫീസ് അടക്കാമെന്ന് അബു ഗാസിയൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.