ദു​ബൈ: ന​ഗ​ര​ത്തി​ലെ ദു​ബൈ മ​റൈ​ൻ സി​റ്റി​യി​ൽ പു​തി​യ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സോ​ണു​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ പാ​ർ​ക്കി​ങ്​ നി​യ​ന്ത്ര​ണ ക​മ്പ​നി​യാ​യ പാ​ർ​ക്കി​ൻ. 321എ​ഫ്​ എ​ന്ന പേ​രി​ൽ പു​തു​താ​യി രൂ​പ​പ്പെ​ടു​ത്തി​യ സോ​ണു​ക​ളി​ലാ​ണ്​ പെ​യ്ഡ് പാ​ർ​ക്കി​ങ്​ നി​ര​ക്കു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്.

നി​ർ​ദി​ഷ്ട പ്ര​ദേ​ശ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​തി​നാ​യി വ്യ​ക്ത​മാ​യ സൈ​ൻ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പാ​ർ​ക്കി​ങ്​ ചാ​ർ​ജ് തി​ങ്ക​ൾ​മു​ത​ൽ ശ​നി​വ​രെ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8 മു​ത​ൽ രാ​ത്രി 10 വ​രെ ഈ​ടാ​ക്കും. ഞാ​യ​റാ​ഴ്ച​യും ഔ​ദ്യോ​ഗി​ക പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​യി​രി​ക്കും.പാ​ർ​ക്കി​ങ്​ നി​ര​ക്ക്​ 30 മി​നി​റ്റി​ന്​ 2 ദി​ർ​ഹം, മ​ണി​ക്കൂ​റി​ന്​ 4 ദി​ർ​ഹം, 2 മ​ണി​ക്കൂ​റി​ന്​ 8 ദി​ർ​ഹം, 3 മ​ണി​ക്കൂ​റി​ന്​ 12 ദി​ർ​ഹം, 4 മ​ണി​ക്കൂ​റി​ന്​ 16 ദി​ർ​ഹം, 5 മ​ണി​ക്കൂ​റി​ന്​ 20 ദി​ർ​ഹം, 6 മ​ണി​ക്കൂ​റി​ന്​ 24 ദി​ർ​ഹം, 7 മ​ണി​ക്കൂ​റി​ന്​ 28 ദി​ർ​ഹം, 14 മ​ണി​ക്കൂ​റി​ന്​ 32 ദി​ർ​ഹം എ​ന്നി​ങ്ങ​നെ​യാ​ണ്​ നി​ര​ക്ക്.

പ്രീ​പെ​യ്ഡ് പാ​ർ​ക്കി​ങ്​ സ​ബ്സ്ക്രി​പ്ഷ​ൻ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.1 മാ​സം 315 ദി​ർ​ഹ​മാ​ണ്​ സ​ബ്​​സ്ക്രി​പ്​​ഷ​ൻ സൗ​ക​ര്യം. 3 മാ​സം 840 ദി​ർ​ഹം, 6 മാ​സം 1,680 ദി​ർ​ഹം, 12 മാ​സം 2,940 ദി​ർ​ഹം എ​ന്നി​വ​യാ​ണ്​ കൂ​ടു​ത​ൽ മാ​സ​ങ്ങ​ൾ​ക്കു​ള്ള നി​ര​ക്ക്. പാ​ർ​ക്കി​ങ്​ സോ​ണു​ക​ളി​ൽ ബാ​ധ​ക​മാ​യ നി​ര​ക്കു​ക​ളും പ്ര​വ​ർ​ത്ത​ന​സ​മ​യ​വും വ്യ​ക്ത​മാ​ക്കു​ന്ന സൈ​ൻ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പാ​ർ​ക്കി​ൻ മൊ​ബൈ​ൽ ആ​പ്, വെ​ബ്സൈ​റ്റ്, ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ ചാ​ന​ലു​ക​ൾ എ​ന്നി​വ വ​ഴി അ​റി​യാ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Paid parking in Dubai Marine City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.