ബാപ്സ് ഹിന്ദു മന്ദിർ
അബൂദബി: ഒരാഴ്ച നീണ്ട ദീപാവലി ആഘോഷവേളയില്‍ അബൂദബിയിലെ ബാപ്സ് ഹിന്ദു മന്ദിറിലെത്തിയത് അറുപതിനായിരത്തിലേറെ വിശ്വാസികള്‍. ഒക്ടോബര്‍ 16നായിരുന്നു ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് തുടക്കമായത്. ഇതിനുശേഷം 20ന് ദീപാവലിയും ആഘോഷിച്ചു.
ദീപാവലി മധുരങ്ങള്‍ ഉപയോഗിച്ച് യു.എ.ഇയിലെ പ്രമുഖ ലാന്‍ഡ് മാര്‍ക്കുകളായ ബുര്‍ജ് ഖലീഫ, ലൂവ്ര് അബൂദബി, ഫെരാരി വേള്‍ഡ് തുടങ്ങിയവയുടെ രൂപങ്ങളും തയാറാക്കിയിരുന്നു. പരമ്പരാഗത ഡാന്‍സുകളും സംഗീത പരിപാടികളുമൊക്കെ ക്ഷേത്രത്തില്‍ അരങ്ങേറുകയുണ്ടായി. വിവിധ രാജ്യക്കാരാണ് ആഘോഷങ്ങളുടെ ഭാഗമായി സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന് തുറന്ന ക്ഷേത്രത്തില്‍ ഇതിനകം രണ്ട് കോടിയിലേറെ പേര് സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. പൊതുഅവധി ദിവസങ്ങളില്‍ മുപ്പതിനായിരത്തിലേറെ പേരും വാരാന്ത്യങ്ങളില്‍ 15,000 മുതല്‍ 18,000 വരെ ആളുകളും എത്താറുണ്ട്. mandir.ae/book-visit എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്തുവേണം ക്ഷേത്രത്തിലെത്താന്‍.
ഇതോടെ പ്രവേശന പാസോടുകൂടിയ ഒരു ക്യു.ആര് കോഡ് ലഭിക്കും. ഇത് തിരിച്ചറിയല്‍ കാര്‍ഡോ മറ്റ് രേഖയോ കാണിച്ച് വെരിഫൈ ചെയ്യുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.