അബൂദബി: നാൽപതാം വെള്ളിയും കടന്ന് വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ക്രൈസ്ത വ ദേവാലയങ്ങളിൽ ഒാശാന പെരുന്നാൾ ആചരിച്ചു.
കുരിശു മരണത്തിന് മുന്നോടിയായി യേശു ക്രിസ്തു കഴുതപ്പുറത്തേറി യെരൂശലേം തെരുവീഥികളിലൂടെ സഞ്ചരിച്ചപ്പോൾ ജനങ്ങൾ ഒലീവില ചില്ലകളും കുരുത്തോലകളും വീശി എതിരേറ്റതിെൻറ ഓർമ പുതുക്കി ആയിരക്കണക്കിന് വിശ്വാസികൾ കൈകളിൽ കുരുത്തോലകളേന്തിയും പൂക്കൾ വിതറിയും ദേവാലയങ്ങളെ പ്രദക്ഷിണം ചെയ്തു.
അബൂദബി സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഓശാന പെരുന്നാൾ ശുശ്രുഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ ബ്രഹ്മവാർ ഭദ്രാസനാധിപൻ അഭി. യാക്കൂബ് മാർ ഏലിയാസ് മെത്രാപ്പൊലിത്ത മുഖ്യ കാർമികത്വവും ഇടവക വികാരി ഫാ. ബെന്നി മാത്യു, സഹ വികാരി ഫാ. പോൾ ജേക്കബ് എന്നിവർ സഹ കാർമികത്വവും വഹിച്ചു. കത്തീഡ്രൽ ട്രസ്റ്റി പി.ജി. ഇട്ടി പണിക്കർ, സെക്രട്ടറി സന്തോഷ് കെ. ജോർജ്, മാനേജിങ് കമ്മിറ്റിയംഗങ്ങൾ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
അബൂദബി സെൻറ് സ്റ്റീഫൻസ് യാക്കോബായ പള്ളിയിൽ കുരുത്തോലകളേന്തി നൂറുകണക്കിന് വിശ്വാസികൾ ഒാശാന പെരുന്നാൾ ആചരിച്ചു. വികാരി ഫാ. ജീജൻ ഏബ്രഹാം, ഫാ. എൽദോ വർഗീസ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഇടവക സെക്രട്ടറി കെ.പി. സൈജി, ട്രസ്റ്റി ബിനു തോമസ്, ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.