‘തൃശൂർ മേളം’ ശൈഖ് ജമാൽ അബ്ദുൽ അസീസ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: ഇൻകാസ് തൃശൂർ ജില്ല കമ്മിറ്റി ‘തൃശൂർ മേളം’ സംഘടിപ്പിച്ചു. ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂളിൽ നടന്ന ചടങ്ങ് ശൈഖ് ജമാൽ അബ്ദുൽ അസീസ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി, തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. ഇൻകാസ് ദുബൈ തൃശൂർ ജില്ല പ്രസിഡന്റ് ബി. പവിത്രൻ അധ്യക്ഷത വഹിച്ചു. ഇൻകാസ് യു.എ.ഇ വൈസ് പ്രസിഡന്റ് എൻ.പി. രാമചന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി.
നദീർ കാപ്പാട്, ബി.എ. നാസർ, ഫിറോസ് മുഹമ്മദാലി, നജീബ് ജലീൽ, മിസ്ബ യൂനസ്, സുധീർ സലാഹു തുടങ്ങിയവർ ആശംസ നേർന്നു. ഫ്യൂഷൻ ശിങ്കാരി മേളവും നൃത്ത പരിപാടികളും മേളത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ആസിഫ് കാപ്പാട്, സുമി അരവിന്ദ്, നസീർ അലി, നൗഷാദ് എന്നിവർ ഗാനമേളക്ക് നേതൃത്വം നൽകി.
കുട്ടികളുടെയും കുടുംബങ്ങളുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. സക്കീർ പാമ്പ്ര, ടോജി മുല്ലശ്ശേരി, സിന്ധു മോഹൻ, കുമാർ, ഷാനവാസ്, ഷാഫി, സുലൈമാൻ, ആന്റോ, താരിസ്, ഷിയാസ്, അബ്ദുൽസലാം, രാജാറാം, സാബു വർഗീസ്, ആരിഷ് അബൂബക്കർ, ഷംസുദ്ദീൻ, ഉമേഷ്, ഖാലിദ്, മനീഷ്, ഉദയ്, ജെബിഷ്, റാഫി, ഷാജി സുൽത്താൻ, ഇബ്രാഹിം, രഞ്ജിത്ത്, നിലാഫർ, ശാഹുൽ, പ്രസാദ്, സുഭാഷ്, ഹാരിസ് തുടങ്ങിയവർ കലാപരിപാടികൾ നിയന്ത്രിച്ചു.
വിവിധ മേഖലകളിലെ പ്രവർത്തന മികവിന് എൻ.പി. രാമചന്ദ്രൻ, കരീം വെങ്കിടങ്ങ്, നെൽസൺ ഐപ്പ്, ജോസ് വള്ളൂർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ബിസിനസ് രംഗത്തെ മികവ് കണക്കിലെടുത്ത് യോഗേഷ് ഭാട്ട്യ, രാജേഷ് ജോണി, മുജീബ് തറമ്മൽ, ശാഹുൽ ഹമീദ്, ശ്രീശൻ ബാലകൃഷ്ണൻ എന്നിവർക്ക് ബിസിനസ് എക്സലൻസി അവാർഡ് സമ്മാനിച്ചു. പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ തസ്ലിം കരീം സ്വാഗതവും ഇൻകാസ് ദുബൈ തൃശൂർ ജില്ല ജനറൽ സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.