കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ ബാ​ല​വേ​ദി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​സം​ഗ​പ​രി​ശീ​ല​നം ന​ട​ൻ പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ

ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു 

പ്ര​സം​ഗ​പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു

അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ ബാ​ല​വേ​ദി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​സം​ഗ​പ​രി​ശീ​ല​ന പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. ച​ല​ച്ചി​ത്ര ന​ട​നും മി​ക​ച്ച സ്വ​ഭാ​വ ന​ട​നു​ള്ള കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജേ​താ​വു​മാ​യ പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ്​ അ​ദീ​ന ഫാ​ത്തി​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ്​ എ.​കെ. ബീ​രാ​ൻ​കു​ട്ടി, ബാ​ല​വേ​ദി ര​ക്ഷാ​ധി​കാ​രി​യും സെ​ന്‍റ​ർ വൈ​സ്​ പ്ര​സി​ഡ​ന്‍റു​മാ​യ റോ​യ് ഐ. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​സ്ഥി​ര​ത​യെ​ക്കു​റി​ച്ചു​ള്ള ഗാ​ന്ധി​യു​ടെ വീ​ക്ഷ​ണം എ​ന്ന വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യോ​ത്സ​വ​ത്തി​ലെ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

മാ​നേ​ജി​ങ്​ ക​മ്മി​റ്റി, വ​നി​ത വി​ഭാ​ഗം, ബാ​ല​വേ​ദി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബാ​ല​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നീ​ര​ജ് വി​നോ​ദ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​മു​ദ വി​ന​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Organized lecture training

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.