മലയാളി സമാജം അബൂദബി ചെസ് ക്ലബുമായി സഹകരിച്ച് നടത്തുന്ന ഓപണ്‍ ചെസ് ടൂര്‍ണമെന്റിന്റെ ധാരണപത്രം
ഒപ്പുവെക്കുന്നു
അബൂദബി: മലയാളി സമാജം അബൂദബി ചെസ് ക്ലബുമായി സഹകരിച്ച് എ.ഡി.എം.എസ് ഓപണ്‍ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിന് ധാരണപത്രം ഒപ്പുവെച്ചു. മത്സരങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ എല്ലാ വര്‍ഷവും നടത്താനും ധാരണയായിട്ടുണ്ട്. സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1 തീയതികളില്‍ മുസഫ ഡല്‍മ മാളിലാണ് ഫിഡെ റേറ്റഡ് ചെസ് മത്സരങ്ങള്‍ നടക്കുന്നത്. എല്ലാ രാജ്യങ്ങളിലുമുള്ള കളിക്കാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ആദ്യദിവസം 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ മത്സരമാണുണ്ടാവുക. രണ്ടാം ദിവസം നടക്കുന്ന ഓപണ്‍ കാറ്റഗറിയില്‍ ഫിഡേ ഐഡി നിര്‍ബന്ധമാണ്. 3000ത്തിൽ തുടങ്ങി 300 ദിര്‍ഹം വരെ നീളുന്ന പ്രൈസ് മണി വിവിധ വിഭാഗങ്ങളിലെ വിജയികള്‍ക്ക് ലഭിക്കും.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള വൈവിധ്യമാര്‍ന്ന കലാപരിപാടികളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷന് ലിങ്ക് വെബ്സൈറ്റില്‍ ലഭ്യമാണ്. ചെസ് ക്ലബ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ സയീദ് അഹമ്മദ് അല്‍ ഖൂരിയും സമാജം പ്രസിഡന്റ് റഫീഖ് കയനയിലും ഡല്‍മ മാള്‍ മാര്‍ക്കറ്റിങ് മാനേജര്‍ ലിനോ ഉമ്മന്‍ ബേബിയുടെ സാന്നിധ്യത്തിലാണ് ഒപ്പുവെച്ചത്. ചെസ് ക്ലബ് ടെക്നിക്കല്‍ ഡയറക്ടര്‍ സുഹൈര്‍ ഹസന് അഹമ്മദ്, സമാജം ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, വൈസ് പ്രസിഡന്റ് രേഖിന് സോമന്, ട്രഷറര്‍ അജാസ് അപ്പാടത്ത്, സ്പോര്‍ട്സ് സെക്രട്ടറി ഗോപകുമാര്‍, മീഡിയ സെക്രട്ടറി ഷാജഹാന് ഹൈദര്‍ അലി, ചീഫ് കോഓഡിനേറ്റര്‍ സബു അഗസ്റ്റിന്, കമ്മിറ്റി അംഗങ്ങളായ ടോമിച്ചന് വര്‍ക്കി, റഫീഖ് പി.ടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.