മഹാത്മാ ഗാന്ധി കൾചറൽ ഫോറത്തിന്റെ പവിലിയനിൽ
കെ.കെ.എൻ കുറുപ്പ് ഗാന്ധിസ്മൃതി പ്രഭാഷണം നടത്തുന്നു
ദുബൈ: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി സ്വജീവിതം കൊണ്ട് സകല ലോകങ്ങൾക്കും പകർന്നുനൽകിയ ശാശ്വത സാമാധാനത്തിന്റെ ദീപ സ്തംഭങ്ങൾ ആയ ഗാന്ധി ദർശനങ്ങൾ ആണ് ലോകത്തിന്റെ രക്ഷാകവചം എന്ന് പ്രശസ്ത ചരിത്രകാരനും ഗവേഷകനുമായ ഡോ. കെ.കെ.എൻ കുറുപ്പ് അഭിപ്രായപ്പെട്ടു.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മഹാത്മ ഗാന്ധി കൾചറൽ ഫോറത്തിന്റെ പവിലിയനിൽ ഗാന്ധിസ്മൃതി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ ആശയങ്ങൾ ഇന്നത്തെ ലോകത്ത് അത്രമേൽ പ്രസക്തമാണ്. സത്യം, അഹിംസ, ക്ഷമ, സഹനജീവിതം എന്നിവയിലൂടെ മനുഷ്യരാശിക്ക് സമാധാനത്തിന്റെ വഴികാട്ടി ആയത് ഗാന്ധിജിയാണെന്ന് ഡോ. കുറുപ്പ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.