അബൂദബി: അബൂദബി മാലിന്യ സംസ്കരണ കേന്ദ്രം ‘തദ്വീറി’െൻറ വെബ്സൈറ്റിൽ പുനഃചംക്രമണ സാമഗ്രികളുടെ ഒാൺലൈൻ ലേലം ആരംഭിച്ചു. പുനഃചംക്രമണം നടത്താവുന്ന മാലിന്യം ഉൽപാദിപ്പിക്കുന്നവരെ പരസ്യം ചെയ്യാനും വിൽപന നടത്താനും സഹായിക്കുക, പുനരുപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തദ്വീർ ഇൗ സേവനം ആരംഭിച്ചത്. അബൂദബി എമിറേറ്റിലെ മാലിന്യ സംസ്കരണ മേഖലയെ നവീനമായ നടപടികൾ കൊണ്ട് ശാക്തീകരിക്കുകയും പുനഃചംക്രമണ സാമഗ്രികളുടെ വ്യാപാരത്തിൽ നിക്ഷേപം നടത്താൻ ബിസിനസ് മേഖലയെ പ്രോത്സാഹിപ്പിക്കുകയുമാണ് ഇൗ സേവനം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ലൈസൻസിങ്^താരിഫ്^ഉപഭോക്തൃ സേവന ആക്ടിങ് ഡയറക്ടർ ഹുസൈൻ ആൽ അമൂദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.