ദുബൈ: കൊറോണ വൈറസിനെ തുടർന്നുണ്ടായ അപ്രതീക്ഷിത അവധിക്ക് ഇന്ന് സമാപനം. ഇന്ന് മുതൽ പ ഠനം വീട്ടിലിരുന്ന്. സർക്കാർ സ്കൂളുകളിലും ചില സ്വകാര്യ സ്കൂളുകളിലും ഇന്ന് മുതൽ ഇ-ലേണ ിങ് തുടങ്ങും. ഒരുമാസത്തോളം നീണ്ട പരീക്ഷണങ്ങൾക്കും പരിശീലനത്തിനുമൊടുവിലാണ് യു.എ. ഇ വിദ്യാഭ്യാസ വകുപ്പ് ഓൺലൈൻ ക്ലാസുമായി എത്തുന്നത്.
ഇന്നുമുതൽ വീടകങ്ങൾ ക്ലാസ് മുറികളാവണം.
കമ്പ്യൂട്ടർ, ടാബ്, മൊബൈൽ ഫോൺ എന്നിവയിൽ ഏതെങ്കിലും വഴിയാണ് വിദ്യാർ ഥികൾക്ക് ക്ലാസുകൾ ലഭ്യമാവുക. എന്നാൽ, അധ്യാപകർ സ്കൂളുകളിൽ നേരിട്ടെത്തണം. ഇവർ സ്കൂ ളിലിരുന്നാണ് ക്ലാസ് എടുക്കേണ്ടത്. ഇതിനുള്ള സജ്ജീകരണം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. അ ധ്യാപകർക്കും രക്ഷിതാക്കൾക്കും നേരത്തേ പരിശീലനം നൽകിയിരുന്നു. രക്ഷിതാക്കൾക്കുള് ള നിർദേശം സ്കൂൾ മാനേജ്മെൻറും വിദ്യാഭ്യാസ വകുപ്പും നൽകിയിട്ടുണ്ട്.
യു.എ.ഇ ഭരണകൂടം അടുത്ത അധ്യയന വർഷത്തോടെ വ്യാപകമാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതിയായിരുന്നു ഇ ലേണിങ്. എന്നാൽ, അപ്രതീക്ഷിതമായെത്തിയ കൊറോണ വൈറസ് മൂലം പദ്ധതി നേരത്തേയാക്കുകയായിരുന്നു. മാർച്ച് എട്ട് മുതൽ ഏപ്രിൽ നാലുവരെയാണ് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, മാർച്ച് 22 മുതൽ ഓൺലൈൻ ക്ലാസുകൾ നൽകാൻ തീരുമാനിക്കുകയായിരുന്നു.
ഏപ്രിൽ നാലുവരെയാണ് നിലവിൽ ഓൺലൈൻ ക്ലാസുകൾ നൽകുന്നത്. എന്നാൽ, കോവിഡിെൻറ വ്യാപ്തി അനുസരിച്ചായിരിക്കും തുടർ നടപടികൾ.ചെറിയ ക്ലാസുകളിലെ വിദ്യാർഥികളെ പരീക്ഷയിൽനിന്ന് ഒഴിവാക്കിയിരുന്നു. മുൻ ടേമുകളിലെ മാർക്കിെൻറ അടിസ്ഥാനത്തിലായിരിക്കും ഇവർക്ക് ഈ ടേമുകളിൽ മാർക്കിടുക. എന്നാൽ, വാർഷിക അവധിക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ക്ലാസുകൾ ഇങ്ങനെ
മൂന്ന് ഘട്ടങ്ങളായാണ് സർക്കാർ സ്കൂളുകളിൽ ക്ലാസ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ 20 ക്ലാസുകളാണുള്ളത്. ദിവസവും രാവിലെ ഒമ്പത് മുതൽ 11 വരെയും വൈകീട്ട് നാലുമുതൽ 5.25 വരെയുമാണ് ക്ലാസുകൾ തീരുമാനിച്ചത്. രണ്ടാം ഘട്ടത്തിലും ആഴ്ചയിൽ 20 ക്ലാസാണുള്ളത്. എന്നാൽ, ദിവസവും നാല് മണിക്കൂർ ക്ലാസുണ്ടാവും. രാവിലെ ഒമ്പതിനും ഉച്ചക്ക് 12.45നും ഇടയിലായിരിക്കും മോണിങ് ക്ലാസ്. വൈകീട്ട് അഞ്ചുമുതൽ 5.50 വരെ ഇൗവനിങ് ക്ലാസും നടക്കും. മൂന്നാംഘട്ടത്തിൽ ആഴ്ചയിൽ 30 മണിക്കൂർ ക്ലാസുണ്ടാവും. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 1.25 വരെ ആദ്യ സെഷൻ നടക്കുേമ്പാൾ വൈകീട്ട് അഞ്ച് മുതൽ 7.05 വരെ ഇൗവനിങ് സെഷൻ നടക്കും.
ഷാർജയിലെ 116 സ്കൂളുകളിൽ ഇ-ലേണിങ്
ഷാർജ: കോവിഡ് പശ്ചാത്തലത്തിൽ 10 വ്യത്യസ്ത പാഠ്യപദ്ധതികളുള്ള 116 സ്കൂളുകളിൽ ഞായറാഴ്ച മുതൽ വിദൂരപഠന സംവിധാനം നടപ്പാക്കാനുള്ള സന്നദ്ധത ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) പ്രഖ്യാപിച്ചു. രണ്ട് ലക്ഷത്തിലധികം കുട്ടികളാണ് വിദൂര പഠനത്തിെൻറ ഭാഗമാകുക. സ്കൂളുകളുടെ സന്നദ്ധത ഉറപ്പുവരുത്തുന്നതിനും യു.എ.ഇയുടെ ഔദ്യോഗിക അധികാരികൾ പുറപ്പെടുവിച്ച തീരുമാനങ്ങൾക്കനുസൃതമായി ആവശ്യമായ സൗകര്യങ്ങൾ നൽകുന്നതിനുമുള്ള എല്ലാ സാങ്കേതിക സംവിധാനങ്ങളും തയാറാണെന്ന് വകുപ്പ് അധികൃതർ പറഞ്ഞു.നടപ്പ് അധ്യയന വർഷത്തിെൻറ മൂന്നാമത്തെയും അവസാനത്തെയും സെമസ്റ്റർ ആരംഭിക്കാനുള്ള സ്വകാര്യ സ്കൂളുകളുടെ സന്നദ്ധതയെക്കുറിച്ച് എസ്.പി.ഇ.എ ഡയറക്ടർ അലി അൽ ഹൊസാനി പറഞ്ഞു. അതോറിറ്റിയുമായി സഹകരിക്കണമെന്നും കുട്ടികൾക്ക് ഉചിതമായ വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കണമെന്നും എസ്.പി.ഇ.എ മാതാപിതാക്കളോട് ആഹ്വാനം ചെയ്തു.
ഇൻറർനെറ്റില്ലാത്തവർക്ക് സൗജന്യ മൊബൈൽ ഡാറ്റ
വിദ്യാഭ്യാസ മന്ത്രാലയത്തിെൻറയും ടെലികോം അതോറിറ്റിയുടെയും സംയുക്ത സഹകരണത്തോടെ ഹോം ഇൻറർനെറ്റ് സേവനം ലഭ്യമല്ലാത്തവർക്ക് സൗജന്യമായി ഡാറ്റകൾ നൽകും. ഡു, എറ്റിസലാത്ത് ടെലികോം കമ്പനികളാണ് സൗജന്യമായി ഡാറ്റ നൽകുന്നത്. വിദ്യാർഥികൾക്ക് ഇൻറർനെറ്റ് കണക്റ്റിവിറ്റി ലഭ്യത സംബന്ധിച്ച സർവേ ആരംഭിച്ചതായി ദുബൈയിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റിയും (കെ.എച്ച്.ഡി.എ) അറിയിച്ചു.
വിദ്യാർഥികൾക്ക് ഫസ്റ്റ് അബൂദബി ബാങ്ക് ലാപ്ടോപ് നൽകും
അബൂദബി: കൊറോണ വൈറസ് ബാധയുടെ വ്യാപനം തടയുന്നതിെൻറ ഭാഗമായി വിദൂര പഠന സഹായത്തിന് രാജ്യത്തെ വിദ്യാർഥികൾക്ക് 50 ലക്ഷം ദിർഹമിെൻറ ലാപ്ടോപ്പുകൾ നൽകുമെന്ന് ഫസ്റ്റ് അബൂദബി ബാങ്ക് അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് വിദൂര പഠന പദ്ധതിയെ ബാങ്ക് പിന്തുണക്കുന്നത്.
പൊതു-സ്വകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും ഭാവി തലമുറയിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യു.എ.ഇയുടെ ശ്രമങ്ങൾക്കുള്ള പിന്തുണ പ്രതിഫലിപ്പിക്കുന്നതാണ് ബാങ്കിെൻറ തീരമാനമെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മദി അറിയിച്ചു.
ബാങ്കിെൻറ തീരുമാനത്തെ അഭിനന്ദിക്കുന്നതായും വിവിധ മേഖലകളിൽ യു.എ.ഇയുടെ വികസനത്തിലെ തന്ത്രപരമായ പങ്കാളിയാണ് ബാങ്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.