വൺ ബില്യൺ മീൽസ്: 22 കോടി നൽകി ഡോ. ഷംഷീർ വയലിൽ

ദുബൈ: ദുരിതമനുഭവിക്കുന്നവർക്ക് അന്നമെത്തിക്കാൻ യു.എ.ഇ നടപ്പാക്കുന്ന വൺ ബില്യൺ മീൽസ് പദ്ധതിയിലേക്ക് ഒരു കോടി ദിർഹം (22 കോടി രൂപ) സംഭാവന പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നേതൃത്വം നൽകുന്ന പദ്ധതിയിൽ അടുത്ത അഞ്ചു വർഷത്തേക്കാണ് ഷംഷീർ ഒരു കോടി ദിർഹം നൽകുന്നത്.

വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ, ചാരിറ്റികൾ, സാമൂഹിക സ്ഥാപനങ്ങൾ എന്നിവയിൽനിന്നു മികച്ച പിന്തുണയാണ് കാമ്പയിന് ലഭിക്കുന്നത്. ലോകമെമ്പാടും മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് നടപ്പാക്കുന്ന ജീവകാരുണ്യ, മാനുഷിക പദ്ധതികൾക്കായി സംഭാവന ഉപയോഗപ്പെടുത്തും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദുരിതത്തിൽ കഴിയുന്നവർക്ക് പിന്തുണ നൽകാൻ യു.എ.ഇ ഭരണകൂടം നടപ്പാക്കുന്ന കാമ്പയിനെ പിന്തുണക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ഡോ. ഷംഷീർ പറഞ്ഞു.

സഹായം ആവശ്യമുള്ളവർക്ക് ഐക്യദാർഢ്യവും പിന്തുണയും നൽകുന്ന യു.എ.ഇയുടെ പാരമ്പര്യത്തിൽ അധിഷ്ഠിതമായ പദ്ധതിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ വർഷങ്ങളിലും ഷംഷീർ പദ്ധതിക്ക് പിന്തുണ നൽകിയിരുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയും കഴിഞ്ഞദിവസം ഒരു കോടി ദിർഹം സഹായം പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - One billion meals: Dr. Shamsheer Vayalil gave 22 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.