ഇ​ന്ത്യ​ൻ പ​വ​ല​യി​െൻറ ഉ​ൾ​ഭാ​ഗ​ത്തി​െൻറ അ​നി​മേ​ഷ​ൻ

ഇന്ത്യൻ പവലിയനിൽ സന്ദർശകർ ഒന്നരലക്ഷം കടന്നു

ദുബൈ: എക്​സ്​പോ നഗരിയിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. മേളയിലെ ഏറ്റവും വലിയ പവലിയനുകളിൽപെട്ട ഇന്ത്യയുടെ പ്രദർശനം 28 ദിവസത്തിനിടയിലാണ്​ ഇത്രയുംപേർ സന്ദർശിച്ചത്​. ചൊവ്വാഴ്​ച മുതൽ ദീപാവലി ആഘോഷങ്ങൾക്ക്​ കൂടി പവലിയൻ വേദിയാകുന്നതോടെ സന്ദർശകർ വർധിക്കുമെന്നാണ്​ അധികൃതർ കണക്കുകൂട്ടുന്നത്​. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒന്നരലക്ഷമെന്ന നാഴികക്കല്ല് മറികടന്നതിൽ വലിയ ആഹ്ലാദമുണ്ടെന്ന്​ ദുബൈയി​ലെ ഇന്ത്യൻ കോൺസുൽ ജനറലും ഇന്ത്യൻ പവലിയൻ ഡെപ്യൂട്ടി കമീഷണർ ജനറലുമായ ഡോ. അമൻ പുരി പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ആകർഷിക്കാനാവുമെന്നാണ്​ പ്രതീക്ഷയെന്നും ദീപാവലി ആഘോഷത്തി​െൻറ അനുഭവം വരുംദിവസങ്ങളിൽ പവലിയനിലെത്തുന്നവർക്ക്​ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയ പവലിയനുകളിലൊന്നാണ്​ ഇന്ത്യയുടേത്​. വാരാന്ത്യ അവധിദിവസങ്ങളില പ്രദർശനം കാണാൻ വൻ തിരക്കാണ്​ പവലിയന്​ മുന്നിൽ അനുഭവപ്പെടുന്നത്​. കഴിഞ്ഞ ദിവസങ്ങളിലും ചില സമയങ്ങളിൽ നീണ്ട ക്യൂ ദൃശ്യമായിരുന്നു. സാ​ങ്കേതികരംഗത്ത്​ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ വിവരിക്കുന്ന പവലിയനിലെ പ്രദർശനങ്ങൾ വിവിധ ലോക രാജ്യങ്ങളിലുള്ളവരെ ആകർഷിക്കുന്നുണ്ട്​.

Tags:    
News Summary - One and a half lakh visitors entered the Indian pavilion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.