റാ​സ​ല്‍ഖൈ​മ​യു​ടെ ഓ​ണ​സ​ന്തോ​ഷം വ​ള്ളം​ക​ളി​യു​ടെ ആ​ര​വ​ത്തി​ലേ​ക്ക്

റാ​സ​ല്‍ഖൈ​മ: സെ​പ്​​റ്റം​ബ​ർ 13ന് ​റാ​ക് അ​ല്‍ ഖ്വാ​സി​മി കോ​ര്‍ണീ​ഷി​ല്‍ ന​ട​ക്കു​ന്ന നെ​ഹ്റു ക​പ്പ് വ​ള ്ളം​ക​ളി​യി​ല്‍ 16 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് റാ​ക് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ മ​റൈ​ന്‍ സ്പോ​ര്‍ട്സ് ക്ല ​ബ് എ​ക്സി. മാ​നേ​ജ​ര്‍ ആ​രി​ഫ് അ​ല്‍ ഹ​റാ​ൻ​റി അ​റി​യി​ച്ചു. രാ​വി​ലെ ആ​റി​ന്​ മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങും.

അ​ല്‍ ഖ്വാ​സി​മി കോ​ര്‍ണീ​ഷി​ലെ ഫ്ലാ​ഗ് പോ​സ്​​റ്റ്​ മു​ത​ല്‍ മ​റൈ​ന്‍ ക്ല​ബ് പ്ര​ദേ​ശം വ​രെ കാ​ണി​ക​ള്‍ക്ക് വ​ള്ളം​ക​ളി വീ​ക്ഷി​ക്കാം. ഉ​ച്ച​ക്ക്​ ര​ണ്ടോ​ടെ സെ​മി ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങും. യു.​എ.​ഇ​യു​ടെ​യും വി​ദേ​ശ ടീ​മു​ക​ളു​ടെ​യും എ​ട്ട് വ​ള്ള​ങ്ങ​ള്‍ക്കൊ​പ്പം ച​മ്പ​ക്കു​ളം (റാ​ക്, ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍), ന​ടു​ഭാ​ഗം (റാ​ക് കേ​ര​ള സ​മാ​ജം), കാ​രി​ച്ചാ​ല്‍, വ​ലി​യ ദി​വാ​ന്‍ജി (റാ​ക് വൈ.​എം.​സി), പാ​യി​പ്പാ​ട് ചു​ണ്ട​ന്‍ (റാ​ക് ന​ന്മ), ക​രു​വാ​റ്റ ചു​ണ്ട​ന്‍ (വേ​ള്‍ഡ് മ​ല​യാ​ളി കൗ​ണ്‍സി​ല്‍), ചെ​റു​ത​ന ചു​ണ്ട​ന്‍ (റാ​ക് ചേ​ത​ന), കാ​വാ​ലം ചു​ണ്ട​ന്‍ (യു​വ​ക​ലാ സാ​ഹി​തി) തു​ട​ങ്ങി​യ വ​ള്ള​ങ്ങ​ളും മ​ത്സ​ര​ത്തി​നു​ണ്ടാ​കു​മെ​ന്ന് വ​ള്ളം​ക​ളി ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ര്‍ റി​യാ​സ് കാ​ട്ടി​ല്‍ പ​റ​ഞ്ഞു.

റാ​ക് ന​ന്മ​യു​ടെ ചെ​ണ്ട​മേ​ള​വും തി​രു​വാ​തി​ര​യും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. ഉ​ദ്ഘാ​ട​ന- സ​മാ​പ​ന ച​ട​ങ്ങു​ക​ള്‍ മ​റൈ​ന്‍ ക്ല​ബി​ലാ​യി​രി​ക്കും ന​ട​ക്കു​ക. ഫോ​ൺ: 052 786 1299.

Tags:    
News Summary - onam-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.