ഫ്രണ്ട്സ് ഓഫ് ഉമയനല്ലൂർ ഓണാഘോഷം അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് ജാസിം ഉദ്ഘാടനം ചെയ്യുന്നു
അജ്മാൻ: ഫ്രണ്ട്സ് ഓഫ് ഉമയനല്ലൂർ ഓണാഘോഷം സംഘടിപ്പിച്ചു. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് ജാസിം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് അഡ്വ. നജുമുദ്ദീൻ അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഡോ. ഇ.പി. ജോൺസൺ പ്രത്യേക ക്ഷണിതാവായിരുന്നു.
ഗോൾഡ് എഫ്.എം ന്യൂസ് റീഡർ തൻസി ഹാഷിർ, കബീർ ചരുവിള, തിലകൻ, സിദ്ദീഖ് കുഴിവേലിൽ, ആസിഫ് മിർസ, സിദ്ദീഖ് അലിയാർ, മനോജ് മനാമ, ഉണ്ണികൃഷ്ണൻ, അനന്തുപ്രകാശ് എന്നിവർ സംസാരിച്ചു. താഹ മൈലാപ്പൂർ, ഷംല ആസിഫ്, ഷീന നജ്മുദ്ദീൻ, നജാ സിദ്ദീഖ്, ശ്രീദേവി തിലക്, റയ്യാൻ നജാ, സിദ്ദീഖ്, ആസിഫ് അലി നജ്മുദ്ദീൻ, സചിൻ തിലക്, ആസിഫ് അലി സിദ്ദീഖ്, സായിദ് മനോജ്, ബീമാ മനോജ് എന്നിവർ നേതൃത്വം നൽകി. സിദ്ദീഖ് കുഴിവേലിൽ സ്വാഗതവും മനോജ് മനാമ നന്ദിയും രേഖപ്പെടുത്തി. കുട്ടികളുടെയും അംഗങ്ങളുടെയും കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.