‘ഖവാലി ഖയാൽ’സംഗീത പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
ദുബൈ: മെഹ്ഫിലിന്റെയും സൂഫി സംഗീതത്തിന്റെയും ആത്മാവുണർത്തുന്ന ഈണങ്ങളുമായി ‘ഖവാലി ഖയാൽ’സംഗീത നിശ ഡിസംബർ 20ന് ദുബൈയിൽ. മംസാറിലെ ഫോക്ലോർ തിയറ്ററിൽ വൈകീട്ട് ഏഴിന് ആരംഭിക്കുന്ന പരിപാടിയിൽ പിന്നണി ഗായിക യുമ്ന അജിൻ, ഗായകരായ നാച്ചു കാലിക്കറ്റ്, ഇസ്മായിൽ തളങ്കര എന്നിവർ പങ്കെടുക്കും.
പോസ്റ്റർ പ്രകാശത്തിൽ സാംസ്കാരിക പ്രവർത്തകൻ ബഷീർ തിക്കോടി, യാസിർ, സയാസി അക്കാദമി ഡയറക്ടർ സലാം, സംഗീത സംവിധായകൻ ആർ.എ. സഫീർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷാജഹാൻ, രഞ്ജി നാരായണൻ പങ്കെടുത്തു. യാസിറാണ് അവതാരകൻ. പ്രവേശനം സൗജന്യം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.