മസ്കത്ത്: മരുന്നുകൾ അനധികൃതമായി ചില കമ്പനികൾ രാജ്യത്തേക്ക് കൊണ്ടുവരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പിടിക്കപ്പെടുന്ന പക്ഷം ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഫാർമസ്യൂട്ടിക്കൽ അഫയേഴ്സ് ആൻഡ് ഡ്രഗ് കൺട്രോൾ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു. റോയൽ ഡിക്രി 35/2015 പ്രകാരമുള്ള ഫാർമസി പ്രാക്ടീസ് നിയമത്തിലെ ആർട്ടിക്കിൾ ഒന്ന് പ്രകാരം അനുമതിയുള്ള മരുന്ന് വിൽപന ശാലകൾക്ക് മാത്രമേ മരുന്നുകൾ ഇറക്കുമതി ചെയ്യാനും ഹോൾസെയിൽ വിപണനം നടത്താനും അനുമതിയുള്ളൂ.
ഇതിൽ നിന്ന് വിരുദ്ധമായി ചില കമ്പനികൾ എയർ കൊറിയർ മുഖേനയാണ് അനുമതിയില്ലാതെ മരുന്നുകൾ കൊണ്ടുവരുന്നത്. നിയമം ലംഘിക്കുന്നവരുടെ കേസുകൾ തുടർ നടപടിക്കായി ഫാർമസ്യൂട്ടിക്കൽ വയലേഷൻ കമ്മിറ്റിക്ക് കൈമാറും. സ്വകാര്യ ഉപയോഗത്തിനായി നിശ്ചിത അളവിലുള്ള മരുന്നുകൾ കൊണ്ടുവരാൻ മാത്രമേ അനുമതിയുള്ളൂ. ഇതിൽ അധികമുള്ള മരുന്നുകൾ വിമാനത്താവളങ്ങൾ വഴി കൊണ്ടുവന്നാലും പിടിച്ചെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.