ഇന്ന്​ മുതൽ ഇന്ധനവില വർധിക്കും

അ​ബൂ​ദ​ബി: മെയ്​ ഒന്ന്​ മുതൽ യു.എ.ഇയിൽ പെട്രോൾ, ഡിസൽ വില വർധിക്കും. സൂ​പ്പ​ർ 98 പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 1.95 ദി​ർ​ഹ​മാ​യിരുന്നത്​ 2.01 ദി​ർ​ഹം ആ​യും സ്​​പെ​ഷ​ൽ 95 പെ​ട്രോ​ൾ 1.84 ആ​യിരുന്നത്​ 1.90 ദിർഹം ആയും  ഇ ​പ്ല​സ്​ പെ​ട്രോ​ൾ 1.77 ആ​യിരുന്നത്​ 1.83 ആയുമാണ്​ ഉയരുന്നത്​. ഡീസൽ വി​ല ലി​റ്റ​റി​ന്​ 1.95 ദി​ർ​ഹത്തിൽനിന്ന്​​ 1.97 ദിർഹമായും വർധിക്കും. ​അതേസമയം, മാർച്ചിലെ വിലയോളം മെയ്​ മാസത്തിൽ വില ഉയരുന്നില്ല. മാർച്ചിൽ സൂ​പ്പ​ർ 98 പെ​ട്രോ​ളിന്​ 2.03 ദിർഹം, സ്​പെഷൽ 95 പെ​ട്രോളിന്​ 1.92 ദിർഹം, ഇ ​പ്ല​സ്​ പെ​ട്രോ​ളിന്​ 1.85 ദിർഹം, ഡീസലിന്​ 2.02 ദിർഹം എന്നിങ്ങനെയായിരുന്നു വില. ആഗോള വിപണി വിലക്ക്​ അനുസൃതമായാണ്​ രാജ്യത്ത്​ ഒാരോ മാസവും വില നിശ്ചയിക്കുന്നത്​. 

Tags:    
News Summary - oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.