ദുബൈ: സ്വർണം വിനിമയ ഉപാധിയായ മാസ്റ്റര്‍കാര്‍ഡ് വിപണിയിലിറക്കി ‘ഓ ഗോള്‍ഡ്’. വളരെ കുറഞ്ഞ അളവ് മുതലുള്ള സ്വർണത്തിന്റെ ഉടമസ്ഥത സാധ്യമാക്കുന്ന ‘ഓ ഗോള്‍ഡ്’ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ലൈഫ് സ്റ്റൈൽ സൂപ്പര്‍ ആപ്പ് ആയി റീ ലോഞ്ച് ചെയ്തതായി ബന്ധപ്പെട്ടവര്‍ ദുബൈയില്‍ അറിയിച്ചു. പുതിയ മാസ്റ്റര്‍കാര്‍ഡ് മുഖേന തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വർണം ചെലവഴിച്ച് ദൈനംദിന ക്രയവിക്രയങ്ങളെല്ലാം തന്നെ ചെയ്യാനാകുമെന്നും ‘ഓ ഗോൾഡി’ന്റെ എട്ട് ലക്ഷത്തോളം വരുന്ന ഉപയോക്താക്കള്‍ക്ക്, സ്വർണം പരമ്പരാഗത രീതിയില്‍ വില്‍ക്കാതെ തന്നെ പണത്തിന് സമാനമായ രീതിയില്‍ ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണിതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
‘ഓ ഗോള്‍ഡ് മാസ്റ്റര്‍ കാര്‍ഡ്’ ഉപയോഗിച്ച് കോഫി ഷോപ്പില്‍നിന്ന് കാപ്പി കുടിക്കാനും ഗ്രോസറി കടയില്‍ കയറി സാധനങ്ങള്‍ വാങ്ങാനും സാധിക്കും. ഇത്തരത്തിലുള്ള ഓരോ ഇടപാടും ലളിതവും സുരക്ഷിതവും പൂർണമായും ശരീഅ നിയമങ്ങള്‍ക്ക് അനുസൃതവും ആയിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.മവാറിദ് ഫിനാന്‍സും മാസ്റ്റര്‍കാര്‍ഡുമായി ചേര്‍ന്നാണ് ഈ നൂതന സംവിധാനം പ്രാവര്‍ത്തികമാക്കിയത്. മാസ്റ്റർ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഇളവുകളും ഓ ഗോള്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഓ ഗോള്‍ഡ് മാസ്റ്റര്‍ കാര്‍ഡ് ഉപയോഗിച്ച് എണ്ണായിരത്തില്പരം ഇന്റര്‍നാഷനല്‍ ബ്രാന്‍ഡ് ഉല്പന്നങ്ങള് വാങ്ങാനാകും.
ഇവയുടെ വൗച്ചറുകളും ഗിഫ്റ്റ് കാര്‍ഡുകളും ആപ്പ് ഉപയോഗിച്ചുതന്നെ റെഡീം ചെയ്യാം -പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ആധുനിക സമ്പദ്വ്യവസ്ഥയില് സ്വർണ ഉപഭോഗത്തെ പുനര്‍ നിര്‍വചിക്കുകയാണ് ഓ ഗോള്‍ഡ് എന്ന് ഫൗണ്ടര്‍ ബന്ദര്‍ അല്‍ ഒത്ത്മാൻ പറഞ്ഞു. പേമെന്റുകള്‍ക്കും ലൈഫ് സ്റ്റൈല്‍ ആവശ്യങ്ങള്‍ക്കും ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വത്തിനുമായി ഒരു ഏകീകൃത സംവിധാനം കൊണ്ടുവരുക എന്നതായിരുന്നു ലക്ഷ്യമെന്ന് ഓ ഗോള്‍ഡ് സി.ഇ.ഒ അഹമ്മദ് അബ്ദുല്‍ തവാബ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.