???????? ????? ??????? ????? ??????? ??????? ?????? ?????????? ???????? ??????? ??????????? ???????????????? ???????? ?????? ????? ?????? ?????? ????????? ????? ?????? ?????????????????

ഉപഭോക്​തൃ സേവനങ്ങളുടെ പ്രദര്‍ശനമൊരുക്കി അജ്മാന്‍ നഗരസഭ

അജ്മാന്‍ : ആസൂത്രണ വികസന വകുപ്പ് വകുപ്പ് നൽകുന്ന സേവനങ്ങൾ പ്രചരിപ്പിക്കുന്നതിന് അജ്മാന്‍ നഗരസഭയുടെ ആഭിമുഖ ്യത്തിൽ നവാഫത് പ്രദര്‍ശനം ആരംഭിച്ചു. അജ്മാന്‍ സിറ്റി സ​െൻററില്‍ 28 വരെയാണ്​ പ്രദർശനം. അജ്മാന്‍ നഗരസഭ ആസൂത ്രണ വകുപ്പ് ചെയര്‍മാന്‍ ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ രക്ഷാകര്‍ത്തൃത്വത്തിലാണ് പ്രദര്‍ശനം നടക്കുന ്നത്.

വിവിധ മേഖലകളിലെ ഉപഭോക്താക്കൾക്കായി തയ്യാറാക്കിയ വിവിധ തരം ആപ്ലിക്കേഷനുകള്‍ പ്രദര്‍ശനത്തോടനുബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് പരിചയപ്പെടുത്തും. ഏറ്റവും പുതിയ അഞ്ചോളം അപ്ലികേഷനുകള്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് പത്ത് വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ജനങ്ങള്‍ക്ക് വിശദീകരിച്ച് നല്‍കുന്നുണ്ട്. വാഹന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഏറ്റവും പുതിയ രീതിയില്‍ തയ്യാര്‍ ചെയ്യപ്പെട്ട മവാഖിഫ് അപ്ലികേഷനാണ് ഏറെ ശ്രദ്ധേയം. ആരോഗ്യ രംഗത്തെ ലാബുകളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഏറെ ഉപകാര പ്രദമായ തരത്തിലാണ് പബ്ലിക് ഹെല്‍ത്ത് എന്‍വയര്‍മെന്റ്റ്(പി.എച്ച്.ഇ) ഒരുക്കിയിരിക്കുന്നത്. ഭക്ഷ്യ ഉല്പന്നങ്ങളുടെ രജിസ്ട്രേഷനും പരിശോധനയും ദ്രുതഗതിയിലാക്കുന്നതിനും പി.എച്ച്.ഇ ഏറെ സഹായകമായിരിക്കും. പാരിസ്ഥിതികവും ആരോഗ്യകരവുമായ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഈ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് പരമാവധി സേവനങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യമാണ്‌ നിറവേറ്റുന്നതെന്ന് അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പ് അടിസ്ഥാന സൗകര്യ വികസന വിഭാഗം മേധാവി മുഹമ്മദ്‌ ബിന്‍ ഒമൈര്‍ പറഞ്ഞു. കെട്ടിട ഉടമകളും വാടകക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് തസ്ദീഖ്, ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഹന്‍ദസ, കെട്ടിട നിര്‍മ്മാണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് അമ്മാര്‍ തുടങ്ങിയ ആപ്പുകളും ഈ പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. വിവിധ രാജ്യക്കാരും ഭാഷക്കാരുമായ സന്ദര്‍ശകര്‍ക്ക് ആശയവിനിമയം നടത്താന്‍ കഴിയുംവിധം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടിവിടെ.

Tags:    
News Summary - office team of ajman-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.