അബൂദബി: നമസ്‌കരിക്കുന്നതിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞ് വീണ് യുവാവ് മരിച്ചു. ഇലക്ട്ര സ്ട്രീറ്റിൽ എൽഡറാഡോ സിനിമക്ക് സമീപത്തെ മസ്ജിദിൽ നമസ്‌കരിക്കുന്നതിനിടെ ആതവനാട് കുറുമ്പത്തൂരിലെ തയ്യിൽ അസ്ക്കറാണ് (36) മരിച്ചത്. തിങ്കളാഴ്ചയായിരുന്നു മരണം. സെപ്റ്റംബർ 25ന് സഹോദരി സൗദ മരിച്ചതിനെ തുടർന്ന് നാട്ടിൽ പോയിരുന്ന അസ്ക്കർ കഴിഞ്ഞയാഴ്ചയാണ് തിരിച്ചെത്തിയത്. മസ്ജിദിന് സമീപത്തെ സലൂണിലെ ജോലിക്കാരനായിരുന്നു. മൂസ തയ്യിൽ^സൈനബ ദമ്പതികളുടെ മകനാണ്. ഫസീലയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. ഖബറടക്കം നാട്ടിൽ നടത്തും. മറ്റു സഹോദരങ്ങൾ: ഷംസുദീൻ (അബൂദബി ) നാസർ (ദുബൈ) സുലൈഖ, ഹഫ്സ, റസിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.