ഒ ഗോൾഡും എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയും തമ്മിലുള്ള സഹകരണ കരാർ കൈമാറ്റ ചടങ്ങിൽ ഒ ഗോൾഡ് പാർട്ണറും ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫിസറുമായ ഡോ. ഫഹ്മി ഇസ്കന്ദർ, ബിസിനസ് ഡവലപ്മെന്റ് ഓഫിസർ ഹത്ജർ ബുഖാരി, ഒ ഗോൾഡ് സഹസ്ഥാപകനും സി.ഇ.ഒയുമായ അഹമ്മദ് അബ്ദുൽ തവാവ്, ഒ ഗോൾഡ് സ്ഥാപകനും ചെയർമാനുമായ ബന്ദർ അൽ ഉസ്മാൻ, എമിറേറ്റ് ഗോൾഡ് സി.ഇ.ഒ അബ്ജിത് ഷാ, ഡെപ്യൂട്ടി സി.ഇ.ഒ അമർ പട്ടേൽ, സി.ഇ.ഒ അബ്ദുല്ല എസ്.വി, മാർക്കറ്റിങ് മാനേജർ ടോണി തോമസ് എന്നിവർ
ദുബൈ: ഉപയോക്താക്കൾക്കും നിക്ഷേപകർക്കും സ്വർണവും വെളളിയും സ്വന്തമാക്കാനുള്ള യു.എ.ഇയിലെ ആദ്യ ഇമാറാത്തി ആപ്പായ ഒ ഗോൾഡ്, സ്വർണ സംസ്കരണ ശാലയായ എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയുമായി കൈകോർക്കുന്നു. ഒ ഗോൾഡിന്റെ 75,000ലധികം വരുന്ന ഉപയോക്താക്കൾക്ക് സർട്ടിഫൈഡ് ഗോൾഡ് ഉൽപന്നങ്ങൾ നേരിട്ട് റിഫൈനറി നിരക്കിൽ വേഗത്തിൽ സ്വന്തമാക്കാൻ അവസരം നൽകുന്നതാണ് ഈ പങ്കാളിത്തം.
ഒ ഗോൾഡ് വാലറ്റ് വഴിയാണ് സ്വർണം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. യു.എ.ഇയിലെ സാധാരണ നിക്ഷേപകർക്ക് എളുപ്പത്തിൽ മൂല്യമേറിയ ലോഹങ്ങളിൽ നിക്ഷേപിക്കാൻ ഇതിലൂടെ കഴിയുമെന്ന് ഒ ഗോൾഡ് സ്ഥാപകൻ ബന്ദർ അൽ ഉസ്മാൻ പറഞ്ഞു. ഒ ഗോൾഡുമായുള്ള പങ്കാളിത്തം യു.എ.ഇയിലെ നിക്ഷേപകർക്ക് വിലയേറിയ ലോഹങ്ങളിലെ നിക്ഷേപം സുരക്ഷിതവും സുതാര്യവും ഗുണനിലവാരമുള്ളതുമാക്കാൻ സഹായിക്കുമെന്ന് എമിറേറ്റ്സ് ഗോൾഡ് സി.ഇ.ഒ അഭിജിത് ഷാ പറഞ്ഞു.
ലോകനിലവാരത്തിലുള്ള മികച്ച ഉൽപന്നങ്ങൾ ഉറപ്പുവരുത്താൻ വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 1992 മുതൽ പ്രവർത്തിക്കുന്ന എമിറേറ്റ്സ് ഗോൾഡ്, മിഡിലീസ്റ്റിലെ സ്വർണ-വെളളി വിപണിയിൽ കഴിഞ്ഞ 33 വർഷമായി മുൻനിരയിലുള്ള സ്ഥാപനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.