ദുബൈ: യു.എ.ഇ യിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോര്‍ക്ക റൂട്സ് മുഖേന 210 നഴ്സുമാര്‍ക്ക് ഉടന്‍ നിയമനം നല്കുന്നു. ഇതുമായി ബന്ധപ്പെട്ട് എമിറേറ്റ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി നോര്‍ക്ക റൂട്സ് കരാര്‍ ഒപ്പുവച്ചു. കേന്ദ്ര സര്‍ക്കാർ അനുമതി ഇതിന് ലഭിച്ചിട്ടുണ്ട്. യു.എ.ഇ യില്‍ നോര്‍ക്ക റൂട്സ് മുഖേന ഇത്തരത്തില്‍ വലിയൊരു നിയമനം ആദ്യമായിട്ടാണ്. ജനറല്‍ ഒ.പി.ഡി ,മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഒ.റ്റി , എല്‍.ഡി.ആ,മിഡ് വൈഫ് , എന്‍.ഐ.സി.യു, ഐ.സി.യു &എമര്‍ജെന്‍സി , നഴ്സറി, എന്‍ഡോസ്കോപ്പി , കാത് ലാബ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ . ബി.എസ്.സി. നഴ്സിംഗ് ബിരുദവും 3 വര്‍ഷത്തെ തൊഴില്‍ പരിചയവും 40ൽ താഴെ പ്രായവുമുള്ള വനിതാ നഴ്സുമാര്‍ക്കാണ് അവസരം.
അടിസ്ഥാന ശമ്പളം 4000 ദിര്‍ഹം മുതല്‍ 5000 ദിര്‍ഹം വരെ . (ഏകദേശം 75000 രൂപ മുതല്‍ 94000 രൂപ വരെ ) . മേല്പറഞ്ഞ യോഗ്യതയും ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) ലൈസന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ , ലൈസന്‍സിസ് പകര്‍പ്പ് എന്നിവ സഹിതം 2019 ആഗസ്റ്റ് 31 ന് മുമ്പായി rmt1.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു . കൂടുതല്‍ വിവരങ്ങൾ ടോള്‍ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്ന് വിളിക്കാൻ ) , 00918802012345 (വിദേശത്തു നിന്ന് ) എന്നിവയിൽ ലഭ്യം. 0471- 2770577, 0471-2770540 എന്നീ നമ്പരുകളിൽ മിസ്ഡ്കോൾ ചെയ്താലും മറുപടി കോളിൽ വിവരങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.