39 വ​ര്‍ഷ​ത്തെ ഗ​ള്‍ഫ് ജീ​വി​തം; നൂ​റു​ദ്ദീ​ന്‍ ഹാ​ജി നാ​ട്ടി​ലേ​ക്ക്

റാ​സ​ല്‍ഖൈ​മ: 39 വ​ര്‍ഷ​ത്തെ ഗ​ള്‍ഫ് ജീ​വി​തം മ​തി​യാ​ക്കി റാ​സ​ല്‍ഖൈ​മ ദ​ഹാ​നി​ലെ ന​സ്റി​യ ഗ്രോ​സ​റി ഉ​ട​മ നൂ​റു​ദ്ദീ​ന്‍ ഹാ​ജി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. തൃ​ശൂ​ര്‍ പ​ഴ​ഞ്ഞി പെ​രു​ന്തു​രു​ത്തി പാ​ട​ത്തു പീ​ടി​ക​യി​ല്‍ അ​ബ്​​ദു​ല്ല​ക്കു​ട്ടി ഹാ​ജി - തു​ത്തു​മ്മു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. 17ാമ​ത്തെ വ​യ​സ്സി​ല്‍ 1981ല്‍ ​ദി​ഗ്ദ​ഗ​യി​ല്‍ പി​തൃ സ​ഹോ​ദ​ര​ന്‍െ​റ ഗ്രോ​സ​റി​യി​ലാ​ണ് ഗ​ള്‍ഫ് ജീ​വി​തം തു​ട​ങ്ങി​യ​തെ​ന്ന് നൂ​റു​ദ്ദീ​ന്‍ പ​റ​ഞ്ഞു. 14 വ​ര്‍ഷം അ​വി​ടെ തു​ട​ര്‍ന്നു. 1995ല്‍ ​ദ​ഹാ​നി​ല്‍ സ്വ​ന്ത​മാ​യി ഗ്രോ​സ​റി തു​ട​ങ്ങി. ജീ​വി​തം ക​രു​പി​ടി​പ്പി​ക്കാ​ന്‍ പ്ര​വാ​സം സ​ഹാ​യി​ച്ചു. മ​ല​യാ​ളി​ക​ള്‍ക്ക് പു​റ​മെ ഒ​ട്ടേ​റെ വി​ദേ​ശി സു​ഹൃ​ത്തു​ക്ക​ളെ​യും സ​മ്പാ​ദി​ക്കാ​ന്‍ ക​ഴി​ഞ്ഞു. അ​ദ്ഭു​ത​ത്തോ​ടെ​യാ​ണ് യു.​എ.​ഇ​യു​ടെ വ​ള​ര്‍ച്ച ക​ണ്ടു നി​ന്ന​ത്. ആ​ദ്യ കാ​ല​ങ്ങ​ളി​ല്‍ ഗ​ള്‍ഫി​ല്‍ മ​ല​യാ​ളി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​ക​ര​ണം സ​ന്തോ​ഷ​മു​ള​വാ​ക്കു​ന്ന ഓ​ര്‍മ​ക​ളാ​ണ്. പെ​രു​ന്തു​രു​ത്തി മു​സ്​​ലിം ജ​മാ​അ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ സ​ഹ​ക​രി​ക്കാ​നും സാ​ധി​ച്ചു. അ​ധി​കൃ​ത​രോ​ടും ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളോ​ടും ഏ​റെ ന​ന്ദി​യു​ണ്ടെ​ന്നും നൂ​റു​ദ്ദീ​ന്‍ പ​റ​ഞ്ഞു. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ള്‍: സ​ജ്ന, ശ​ബ്ന. ജാ​മാ​താ​ക്ക​ള്‍: ഷ​ക്കീം (ദു​ബൈ), ഫി​റോ​സ് (റാ​സ​ല്‍ഖൈ​മ).
Tags:    
News Summary - noorudheen haji-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.