ദുബൈ: മെട്രോയിലും ബസിലും യാത്ര ചെയ്യുന്നവർ മാത്രമല്ല, സ്വന്തമായി വാഹനങ്ങളുള്ളവരും റോഡ് ഗതാഗത അറോറ്റിറ്റിയുടെ നോൽ കാർഡ് കൈയിൽ സൂക്ഷിക്കുന്നത് നല്ലതാണ്. ഇനോക് പമ്പുകളിൽ നിന്ന് പെട്രോളടിക്കാനും സൂം, പ്രോേൻറാ, പാവസ്സ് പിസ്സ തുടങ്ങിയ ഒൗട്ട്ലെറ്റുകളിൽ ഷോപ്പിങിനും ഇൗ കാർഡ് മുഖേന പണം നൽകാം. ഏതാനും ആഴ്ചകൾ മുൻപ് സൂം ഷോപ്പുകളിലെ ഇടപാടുകൾക്ക് നോൽകാർഡ് സ്വീകരിക്കാൻ തുടങ്ങിയിരുന്നെങ്കിലും ഇത്രയധികം സ്ഥാപനങ്ങളിലേക്ക് വ്യാപിച്ചത് ഇന്നലെ മുതലാണ്.
ആയിരത്തിലേറെ റീെട്ടയിൽ സ്ഥാപനങ്ങളിൽ ഇടപാടുകൾക്ക് നോൽകാർഡ് ഉപയോഗിക്കാമെന്നത് യാത്രക്കാർക്ക് ഏറെ സൗകര്യമാവുമെന്ന് ആർ.ടി.എ കോർപ്പറേറ്റ് ടെക്കനോളജി വിഭാഗം സി.ഇ.ഒ അബ്ദുല്ല അൽ മദനി പറഞ്ഞു. സ്മാർട്ട് സിറ്റി എന്ന ലക്ഷ്യത്തിലേക്കുള്ള ഗതിവേഗം കൂട്ടുന്ന നടപടിയാണിതെന്ന് ഇനോക്ക് ഗ്രൂപ്പ് സി.ഇ.ഒ സൈഫ് ഹുമൈദ് അൽ ഫലാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.