അബൂദബി: യു.എ.ഇയില്‍ ഏപ്രിലിലെ ഇന്ധന വില പ്രഖ്യാപിച്ചു. ഇന്ധനവില നിര്‍ണയ സമിതി പ്രഖ്യാപിച്ച നിരക്ക് പ്രകാരം പെട്രോൾ വിലയിൽ മാറ്റമില്ല. ഡീസൽ വില നേരിയ തോതിൽ കുറയും.ഡീസല്‍വില ലിറ്ററിന് 2.43 ദിര്‍ഹമായിരുന്നത് 2.40 ദിര്‍ഹമായാണ് കുറയുക. പെട്രോളിന് മാർച്ചിലെ വില തന്നെ ഏപ്രിലിലും തുടരും. സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 2.33 ദിര്‍ഹം, സ്പെഷല്‍ പെട്രോളിന് 2.22 ദിര്‍ഹം, ഇപ്ലസ് പെട്രോളിന് 2.14 ദിര്‍ഹം എന്നിങ്ങനെ തന്നെ ആയിരിക്കും ഇൗടാക്കുക. മൂല്യവര്‍ധിത നികുതി (വാറ്റ്) ഉള്‍പ്പെടെയുള്ള നിരക്കാണിത്.
അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലക്ക് അനുസരിച്ചാണ് യു.എ.ഇ ആഭ്യന്തരവിപണിയില്‍ എല്ലാ മാസവും ഊര്‍ജ മന്ത്രാലയത്തിന് കീഴിലെ വിലനിര്‍ണയ കമ്മിറ്റി ഇന്ധന നിരക്ക് നിശ്ചയിക്കുന്നത്. ക്രൂഡോയില്‍ വില ബാരലിന് 65 ഡോളറിനേക്കാള്‍ ഉയര്‍ന്ന നിലയില്‍ സ്ഥിരത കൈവരിക്കുന്ന പശ്ചാത്തലത്തില്‍ യു.എ.ഇയിലെ എണ്ണവിലയും സ്ഥിരപ്പെടുന്നു എന്നതിെൻറ സൂചനയാണ് പുതിയ നിരക്ക്. ഫെബ്രുവരിയില്‍ ബാരലിന് 66.52 ഡോളര്‍ വിലയുണ്ടായിരുന്ന ക്രൂഡോയിലിെൻറ നിരക്ക് മാര്‍ച്ച് അവസാനമായതോടെ ബാരലിന് 69.54 ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.