അത്ഭുതമായി മരുഭൂമിയിലെ  ഞാവൽ മരങ്ങൾ

ഉമ്മുല്‍ഖുവൈന്‍: മരുഭൂമിയിൽ വന്ന്​ ആത്​മാർത്ഥമായി ജോലി ചെയ്യുന്ന മലയാളിയെപ്പോലെ തന്നെയാണ്​ ഉമ്മുൽഖുവൈനിലെ ഇൗ ഞാവൽ മരങ്ങളും. മരുഭൂമിയാണെന്നൊന്നും ഒാർക്കാതെ ആർത്തലച്ച്​ വളർന്ന്​ കുലച്ച്​ കുമ്പിട്ടു നിൽക്കുകയാണത്​. ഫേവയില്‍ ജോലിചെയ്യുന്ന മുഹമ്മദ് മൊഹിയിദ്ധീന്‍ 14 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആദ്യ മരം നട്ടത്. അഞ്ച്​ വർഷം കഴിഞ്ഞപ്പോൾ ഇത്​ കായ്​ച്ചു തുടങ്ങി. ഇത്​ കണ്ട്​ ഏഴ്​ വർഷം മുമ്പ്​ മറ്റൊരു തൈയും നട്ടു. ഇന്ന് രണ്ട് മരത്തില്‍ നിന്നുമായി 50 കിലോയിലധികം ഞാവല്‍ പഴം കൊല്ലന്തോറും സമാഹരിക്കുന്നു. പ്രമേഹത്തിനും രക്തസമ്മര്‍ദത്തിനും കൊളസ്‌ട്രോളിനും മികച്ച ഔഷധമെന്നു പേരുകേട്ടതാണ് ഞാവല്‍. മാർച്ച് മുതൽ മെയ് വരെയാണ് പൂക്കാലം.

മരുഭൂമിയില്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്നതിനാൽ, ഔഷധ മൂല്യം മുന്‍നിര്‍ത്തി വ്യാവസായികാടിസ്ഥാനത്തില്‍ തന്നെ ഈ മരം നടാമെന്ന് മൊഹിയുദ്ദീന്‍ പറയുന്നു. വരും വര്‍ഷങ്ങളില്‍ ഉമ്മുല്‍ഖുവൈനിലെ സൂപ്പര്‍മാര്‍ക്കറ്റ് വഴി ഈ മധുരക്കനി എത്തിക്കാനുള്ള ഒരുക്കത്തിലാണ്. പണ്ട്​  സ്കൂളിലേക്കുള്ള നടവഴികളില്‍ കണ്ടുവന്നിരുന്ന മരങ്ങളായതിനാല്‍ ഗൃഹാതുരതയോശടയാണ്​ പലരും ഇൗ മരത്തെയുമ പഴത്തെയും കാണുന്നത്​. കൃഷിക്ക്​ പേരുകേട്ട ഹാബിറ്റാറ്റ് സ്കൂളിലേക്ക് ഞാവല്‍ തൈകള്‍ എത്തിക്കാനുള്ള തയാറെടുപ്പുകളും പൂര്‍ത്തിയായി. കാര്‍ഷിക നഴ്സറികളിലും ഞാവല്‍ തൈക്കുള്ള വിത്തുകള്‍ ഒരുക്കി നല്‍കിയാല്‍ മറ്റുള്ളവര്‍ക്കും വരും കാലങ്ങളില്‍ മരത്തി​​െൻറ നന്മയും മേന്മയും നുകരാനാകുമെന്ന് അവര്‍ പറയുന്നു.
 

Tags:    
News Summary - njaval-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.