സി​നോ​ഫാ​മി​െൻറ പു​തി​യ വാ​ക്​​സി​ന്​ യു.​എ.​ഇ​യി​ൽ അ​നു​മ​തി

ദു​ബൈ: സി​നോ​ഫാ​മി​െൻറ പു​തി​യ വാ​ക്​​സി​ന്​ യു.​എ.​ഇ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി. സി​നോ​ഫാം സി.​എ​ൻ.​ബി.​ജി​യു​ടെ പു​നഃ​സം​യോ​ജി​പ്പി​ച്ച പ്രോ​ട്ടീ​ൻ വാ​ക്​​സി​െൻറ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​ണ്​ അ​നു​മ​തി. വി​ദ​ഗ്​​ധ പ​ഠ​ന​ത്തി​നു​ശേ​ഷ​മാ​ണ്​ അ​നു​മ​തി​യെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. നേ​ര​േ​ത്ത സ​ി​നോ​ഫാം വാ​ക്​​സി​െൻറ ര​ണ്ട്​ ഡോ​സു​മെ​ടു​ത്ത​വ​രി​ൽ പ​രീ​ക്ഷി​ച്ച്​ വി​ജ​യി​ച്ച​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണി​ത്. പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ൽ ആ​ർ​ക്കും പാ​ർ​ശ്വ​ഫ​ലം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ല്ല. കോ​വി​ഡി​െൻറ വ​ക​ഭേ​ദ​ങ്ങ​ളി​ൽ​നി​ന്ന്​ ര​ക്ഷ​നേ​ടാ​നു​ള്ള പ്ര​തി​രോ​ധ​ശേ​ഷി പു​തി​യ വാ​ക്​​സി​നു​ണ്ടാ​വു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഹ​യാ​ത്ത്​ ബ​യോ​ടെ​ക്കാ​ണ്​ വാ​ക്​​സി​ൻ ഉ​ൽ​​പാ​ദി​പ്പി​ക്കു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും. ജ​നു​വ​രി മു​ത​ൽ ബൂ​സ്​​റ്റ​ർ ഡോ​സാ​യി ഈ ​വാ​ക്​​സി​ൻ പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തും.

Tags:    
News Summary - New vaccine for sinopharm approved in the UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.