അജ്മാന്‍: സ്വകാര്യ സ്കൂളുകളുടെ പുതുക്കിയ വെള്ളിയാഴ്ച സമയക്രമം അജ്മാൻ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പ്രാർഥന സമയത്തിലെ മാറ്റം അനുസരിച്ച് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവരുടെ പ്രവൃത്തിസമയം ക്രമീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. അജ്മാൻ സ്വകാര്യ വിദ്യാഭ്യാസ കാര്യാലയത്തിന്‍റെ ഏറ്റവും പുതിയ പ്രഖ്യാപനം അനുസരിച്ച് ജനുവരി ഒമ്പത് മുതൽ വെള്ളിയാഴ്ചകളിൽ രാവിലെ 11.30ന് മുമ്പ് സ്കൂൾ പ്രവൃത്തി അവസാനിപ്പിക്കേണ്ടതുണ്ട്. നിശ്ചിത സമയത്ത് വിദ്യാർഥികൾക്ക് അവരുടെ മതപരമായ ബാധ്യതകൾ നിർവഹിക്കാൻ പ്രാപ്തമാക്കുന്നതിനാണ് ഈ മാറ്റം ഉദ്ദേശിക്കുന്നത്.
കഴിഞ്ഞയാഴ്ച മുതൽ യു.എ.ഇയിലെ വെള്ളിയാഴ്ച പ്രാർഥന രാജ്യവ്യാപകമായി ഉച്ചക്ക് 12.45 ആയി മാറ്റിയിരുന്നു.ജനുവരി ഒമ്പത് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ പൊതുവിദ്യാലയങ്ങളിലെ വെള്ളിയാഴ്ച സ്കൂൾ സമയത്തിന്റെ പുതുക്കിയ ഷെഡ്യൂൾ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുമുണ്ട്.യു.എ.ഇയിലുടനീളമുള്ള സ്‌കൂളുകൾ വെള്ളിയാഴ്ച നേരത്തെ വിടുന്നതുമായി ബന്ധപ്പെട്ട അറിയിപ്പിന്‍റെ ഇ-മെയിലുകളും സർക്കുലറുകളും രക്ഷിതാക്കൾക്ക് അയക്കാൻ തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.