ഹറമുകളിലെത്തുന്നവരെ സഹായിക്കാൻ പുതിയ യന്ത്രമനുഷ്യർ

ജിദ്ദ: മക്ക, മദീന ഹറമുകളിലെത്തുന്നവർക്ക് മാർഗനിർദേശം നൽകാൻ​ പുതിയ യന്ത്രമനുഷ്യരെ ഒരുക്കി ഇരുഹറം കാര്യാലയം. ഖുർആൻ പാരായണം, ഖുതുബ, ബാങ്ക്​ വിളി എന്നിവയു​മായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ സഹായിക്കുന്ന പ്രത്യേക തരം റോബോട്ടുകളാണിവ. ഇരുഹറം കാര്യാലയത്തിന്​ കീഴിലെ 'ഇമാം, മുഅദ്ദിൻ' ഏജൻസിയാണ്​​​ ഇത്​ പുറത്തിറക്കിയിരിക്കുന്നത്​.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്​ സേവനം വർധിപ്പിച്ച്​ സ്​മാർട്ട്​ റോബോട്ടുകളെ പരമാവധി ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമാണ്​ പുതിയ ചുവടുവെപ്പെന്ന്​​ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ പറഞ്ഞു. 

Tags:    
News Summary - New Robots to Help Visitors to Harems

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.