ഖിസൈസിൽ ആർ.ടി.എ പുതിയ വാഹന രജിസ്ട്രേഷൻ സെന്‍റർ തുറന്നു

ദുബൈ: ഖിസൈസിൽ പുതിയ വാഹന പരിശോധന, രജിസ്ട്രേഷൻ സെന്‍റർ തുറന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). അൽ മുതകമലക്കാണ് സെന്‍ററിന്‍റെ പ്രവർത്തന ചുമതല. 

പരിശോധനക്കായി ചെറു വാഹനങ്ങൾക്ക് ഏഴു വരികളും മോട്ടോർ സൈക്കിളുകൾക്ക് ഒരു വരിയുമാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഇതിനായി സജ്ജമാണ്. വ്യക്തികൾ, ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ സുരക്ഷ മാനദണ്ഡങ്ങൾ അനുസരിച്ച് ആവശ്യമായ പിന്തുണയും സഹായവും നൽകുന്നതിനായി യോഗ്യരായ ജീവനക്കാരുടെ സംഘത്തേയും പരിശോധകരെയും നിയോഗിച്ചിട്ടുണ്ടെന്നും ആർ.ടി.എ അറിയിച്ചു.

തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30 മുതൽ രാത്രി 10.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഏഴു മുതൽ ഉച്ചവരേയും ഉച്ചക്ക് ശേഷം വൈകിട്ട് മൂന്നു മുതൽ രാത്രി 10.30 വരെയുമാണ് പ്രവർത്തന സമയം. നിശ്ചയദാർഢ്യ വിഭാഗങ്ങൾ, ഇമാറാത്തികൾ, താമസക്കാർ, വയോധികർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും വാഹനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് ആർ.ടി.എയുടെ ഇന്‍റേണൽ സ്ഥാപനങ്ങളുടെ സഹകരണത്തിൽ പുതിയ ടെസ്റ്റിങ് കേന്ദ്രങ്ങൾ തുറക്കുന്നത്. ഉപഭോക്താക്കളുടെ സന്തോഷം വർധിപ്പിക്കുക, വാഹന ഉടമകൾക്കായുള്ള സേവനങ്ങളിൽ ഗുണപരമായ മാറ്റം വരുത്തുക തുടങ്ങിയവയാണ് ലക്ഷ്യം.

Tags:    
News Summary - RTA opens new vehicle registration center in Khizais

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.