അടിയന്തര സാഹചര്യം നേരിടാൻ അബൂദബിയിൽ പ്രത്യേക ആപ്പ് സംവിധാനം

അബൂദബി: എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്‍റ് കേന്ദ്രവുമായി സഹകരിച്ച് അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി ഔദ്യോഗിക ആപ് സ്റ്റോറുകളില്‍ കമ്യൂണിറ്റി റസ്‌പോണ്ടര്‍ ആപ്ലിക്കേഷന് തുടക്കം കുറിച്ചു. എമിറേറ്റിലുടനീളം അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണം മെച്ചപ്പെടുത്തുന്നതിനും സമൂഹ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ഔര്‍ കമ്യൂണിറ്റി ഈസ് റെഡ് ക്യാമ്പയ്നിന്‍റെ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായാണ് നടപടി.

ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് നേരിട്ട് സംഭാവന നല്‍കാന്‍ താമസക്കാരെ പര്യാപ്തമാക്കുന്ന സംവിധാനമാണ് ആപ്പിലൂടെ പ്രാവര്‍ത്തികമാവുന്നത്. അംഗീകൃത പരിപാടികളിലൂടെ വളണ്ടിയര്‍മാരെ പരിശീലിപ്പിക്കുന്നതിനും വേഗത്തിലുള്ള പ്രതികരണ സമയവും അടിയന്തര ഘട്ടങ്ങളില്‍ അധികാരികളുമായി സുഗമമായ ഏകോപനവും ഉറപ്പാക്കുന്നതിനുമുള്ള സ്മാര്‍ട്ട് പ്ലാറ്റ്‌ഫോമാണ് ആപ് നല്‍കുക.

സമൂഹത്തെ ശാക്തീകരിക്കുകയും പ്രതിരോധ സംസ്‌കാരത്തെയും ഉത്തരവാദത്തെയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന ലക്ഷ്യത്തിന്‍റെ പ്രതിഫലനമാണ് ആപ്പിന്‍റെ തുടക്കമെന്ന് സിവില്‍ ഡിഫന്‍സ് അതോറിറ്റി പറഞ്ഞു. 

Tags:    
News Summary - Special app system in Abu Dhabi to deal with emergency situations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.