അബൂദബി ഇന്ത്യൻ ഇസ്​ലാമിക് സെന്‍റർ വാർഷിക ജനറൽ ബോഡി യോഗത്തിൽ നിന്ന് 

അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്‍റർ ജനറൽ ബോഡി യോഗം

അബൂദബി: ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിന്‍റെ 54ാമത് വാർഷിക ജനറൽ ബോഡി യോഗം കമ്യൂണിറ്റി വികസന മന്ത്രാലയ പ്രതിനിധികളുടെ മേൽനോട്ടത്തിൽ സംഘടിപ്പിച്ചു. യോഗത്തിൽ യു.എ.ഇ. ഭരണാധികാരികൾ ദീർഘകാലമായി പിന്തുടരുന്ന ചേർത്തുപിടിക്കലിന്‍റെയും സഹവർത്തിത്വത്തിന്‍റെയും നയങ്ങൾ പ്രശംസിക്കപ്പെട്ടു.

പ്രസിഡന്‍റ് അബ്ദുൽ റഊഫ് അഹ്‌സനി അധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്യൂണിറ്റി വികസന മന്ത്രാലയ പ്രതിനിധികളായ സഈദ് മുബാറക് അൽ ദാഹിരി, മുഹമ്മദ് അൽ ബലൂഷി, ഡോ. ജമീൽ സുലൈമാൻ അൽ മഹ്ലാവി എന്നിവർ പങ്കെടുത്തു. വാർഷിക റിപ്പോർട്ട്, വരവ്-ചിലവ് കണക്കുകൾ, വാർഷിക ബജറ്റ് എന്നിവ അബ്ദുല്ല അബൂബക്കർ നദ്‌വി അവതരിപ്പിച്ചു. യോഗത്തിൽ യു.പി ബാവ ഹാജി, അബ്ദുല്ല ഫാറൂഖി, വി.പി.കെ അബ്ദുല്ല കുഞ്ഞി, അബ്ദുറഹിമാൻ തങ്ങൾ, അഷ്‌റഫ് പൊന്നാനി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി സ്വാഗതവും ട്രഷറർ അബ്ദുൽ അസീസ് കാളിയാടൻ നന്ദിയും രേഖപ്പെടുത്തി. ചീഫ് പോഗ്രാം കോർഡിനേറ്റർ അബ്ദുൽ ബാസിത് കായക്കണ്ടിയുടെ നേതൃത്വത്തിൽ സെന്‍റർ ഹാപ്പിനെസ് ടീം പരിപാടികൾ നിയന്ത്രിച്ചു

Tags:    
News Summary - Abu Dhabi Indian Islamic Centre General Body Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.