ഷാർജ: ഷാർജയിലെ പ്രധാന ജനവാസ–കച്ചവട മേഖലയായ മൈസലൂണിൽ നിർമിച്ച ഫാത്തിമ അൽ സഹ്റ പള്ളി പ്രാർഥനക്കായി തുറന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമി ഉദ്ഘാടന ശേഷം ഇവിടെ ഉച്ച നമസ്ക്കാരത്തിൽ പങ്കെടുത്തു. 2.10 കോടി ദിർഹം ചിലവിട്ട് നിർമിച്ച പള്ളിയിൽ 800 പേർക്ക് നമസ്ക്കരിക്കുവാൻ സൗകര്യമുണ്ട്. നഗര വികസനത്തിെൻറ പട്ടികയിൽ ഉൾപ്പെടുത്തി നിർമിച്ച പള്ളി, പരമ്പരാഗത ഇസ്ലാമിക വാസ്തുകലയിലാണ് തീർത്തിരിക്കുന്നത്. ക്ലോക്ക് ടവറിൽ നിന്ന് നോക്കിയാൽ പള്ളി കാണാം. പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കായി പള്ളിയിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വായനശാല പള്ളിക്കകത്തുണ്ട്. ഷാർജ പട്ടണത്തിലെ ഏറ്റവും വലിയ പള്ളി എന്ന ഖ്യാതി ഇനി മുതൽ ഇതിനായിരിക്കും. 40 മീറ്റർ ഉയരമുള്ള രണ്ട് മിനാരങ്ങളുള്ള പള്ളി നിൽക്കുന്ന പ്രദേശത്തിന് 11,000 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ട്. സ്ത്രികൾക്ക് നമസ്ക്കരിക്കുവാനുള്ള പ്രത്യേക സൗകര്യം പള്ളിയിലുണ്ട്. നൂറ് കണക്കിന് വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സ്ഥലവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.