സത്​വയിൽ ആരംഭിച്ച ലുലു ഹൈപ്പർമാർക്കറ്റ്​ ദുബൈ ലാൻഡ് ഡിപാർട്ട്മെന്‍റ്​ സി.ഇ.ഒ മാജിദ് സഖർ അൽമറി ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി സമീപം

ദുബൈ സത്​വയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

ദുബൈ: സത്​വയിൽ ലുലു പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ദുബൈ ലാൻഡ് ഡിപാർട്ട്മെന്‍റ്​ സി.ഇ.ഒ മാജിദ് സഖർ അൽമറി പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു.

ദുബൈയിലെ 28ാമത്തേതും യു.എ.ഇയിലെ 112ാമത്തേതുമാണ് സത്​വ ലുലു ഹൈപ്പർ മാർക്കറ്റ്. സത്​വ, ജാഫ്‍ലിയ, ജുമേറ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ രാജ്യക്കാരായ താമസക്കാർക്ക് സൗകര്യപ്രദമായവിധത്തിലാണ് ഹൈപ്പർ മാർക്കറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. 62,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഹൈപ്പർ മാർക്കറ്റിൽ ഫ്രഷ് മാർക്കറ്റും ഡിപ്പാർട്ട്മെന്‍റ്​ സ്റ്റോറുമുണ്ട്.

ഗ്രോസറി, ബേക്കറി, ഹെൽത്ത് ആൻഡ് ബ്യൂട്ടി, ഐ.ടി ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിപുലമായ ഇ കൊമേഴ്സ് സേവനവും ഉറപ്പാക്കിയിട്ടുണ്ട്. മൂന്ന് മുതൽ അഞ്ച് വർഷത്തിനകം നൂറ് ഹൈപ്പർമാർക്കറ്റുകൾ എന്ന ഐ.പി.ഒ പ്രഖ്യാപനത്തിന് ശേഷമുള്ള ലുലുവിന്‍റെ 23ാമത്തെ സ്റ്റോറാണ് ഇന്ന് തുറന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു.

ദുബൈയിൽ നാല് പുതിയ ഹൈപ്പർ മാർക്കറ്റ് അടുത്ത് തന്നെ ആരംഭിക്കും. ജെ.എൽ.ടി, നാദ് അൽ ഹമ്മർ, ദുബായ് എക്സ്പോ സിറ്റി, ഊദ് അൽ മുതീന എന്നിവിടങ്ങളിലാണിത്. ഇത് കൂടാതെ ഖോർഫക്കാൻ, ഗലീല, സെയോഹ് ഉൾപ്പെടെയുള്ള വടക്കൻ എമിറേറ്റുകളിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുടങ്ങുമെന്ന് യൂസഫലി കൂട്ടിച്ചേർത്തു. സി.ഇ.ഒ. സൈഫി രൂപാവാല, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, ലുലു ദുബൈ റീജിയണൽ ഡയറക്ടർ തമ്പാൻ പൊതുവാൾ എന്നിവരും സംബന്ധിച്ചു.

Tags:    
News Summary - New Lulu Hypermarket opened in Dubai Satwa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.