റാസൽഖൈമ: കുട്ടികെള ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത് മനോവീര്യം നശിപ്പിക്കുന്ന േദ്രാഹങ്ങൾക്കെതിരെ മിനിസ്ട്രി ഒാഫ് എഡ്യൂക്കേഷെൻറ നിർദ്ദേശ പ്രകാരം ന്യൂ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ആൻറി ബുള്ളീയിങ് വാരാചരണം അധ്യപക രക്ഷാകർതൃയോഗത്തോടെ സമാപിച്ചു. സ്കൂൾ പ്രിൻസിപ്പിൽ ബീനറാണി അറിയിച്ചു. വിപുലമായ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് വിഭാഗം സംഘടിപ്പിച്ച സ്കൂൾ റേഡിയോ, സ്കൂൾ കൗൺസിലിങ് വിഭാഗം സംഘടിപ്പിച്ച അധ്യാപകർക്കായുള്ള ബോധവത്കരണ ക്ലാസുകൾ, െഎ.ടി വിഭാഗം സംഘടിപ്പിച്ച പോസ്റർ രചനാ മത്സരം, കുട്ടികൾ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ, വർക്ഷോപ്പുകൾ എന്നിവ ഏറെ ഉപകാരപ്രദമായതായി സ്കൂൾ പ്രിൻസിപ്പിൽ ബീനറാണി അറിയിച്ചു. സമാപനത്തോടനുബന്ധിച്ച് സയൻസ് വിഭാഗം സംഘടിപ്പിച്ച റാലിയിൽ എല്ലാ വിദ്യാർഥികളും അധ്യാപകരും പെങ്കടുത്തു. വിദ്യാർഥികൾ അവതരിപ്പിച്ച് ഫ്ലാഷ് മോബും പ്രത്യേക ശ്രദ്ധപിടിച്ചുപറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.