ഉമ്മുല്‍ഖുവൈന്‍ ന്യൂ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷം 

ന്യൂ ഇന്ത്യൻ സ്കൂൾ ഓണാഘോഷം സമാപിച്ചു

ഉമ്മുല്‍ഖുവൈന്‍: ന്യൂ ഇന്ത്യൻ സ്കൂളിലെ ഓണാഘോഷങ്ങൾ സമാപിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളോടെയും മത്സരങ്ങളോടെയും ആരംഭിച്ച മൂന്നുദിവസത്തെ ആഘോഷങ്ങൾ ഓണസദ്യയോടെയാണ് പര്യവസാനിച്ചത്. സ്കൂൾ പ്രിൻസിപ്പൽ റഫീഖ് റഹിം പരിപാടികൾ ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികളും ജീവനക്കാരും പങ്കെടുത്ത കലാപരിപാടികളും വിവിധയിനം കളികളും അത്തപ്പൂക്കള മത്സരവും അരങ്ങേറി. ശ്രീലക്ഷ്മിയും ലിയാനയും അവതാരകരായ സ്കൂൾ ജീവനക്കാരുടെ ആഘോഷ പരിപാടിയിൽ തിരുവാതിരക്കളി അവതരിപ്പിച്ചു. സ്കൂൾ സി.ഇ.ഒ ഷക്കീബ് അഹമ്മദ് ഓണാനുഭവങ്ങൾ പങ്കുവെച്ചു. അധ്യാപക ദിന പരിപാടികളും സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർഥി പ്രതിനിധികളായ സലീമിന്‍റെയും ഷബ്‌നയുടെയും നേതൃത്വത്തിൽ അധ്യാപകരുടെയും ഓഫിസ് ജീവനക്കാരുടെയും വേഷങ്ങൾ അവതരിപ്പിച്ചു. സ്റ്റാഫ്‌ സെക്രട്ടറി സാലിഹ് സ്വാഗതവും ധന്യ നന്ദിയും പറഞ്ഞു.

Tags:    
News Summary - New Indian School has concluded its Onam celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.