ദുബൈ: നഗരത്തിലെ അൽ ഖുദ്റ സ്ട്രീറ്റും ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റും ചേരുന്ന ഇന്റസെക്ഷനിൽ നിർമാണം പൂർത്തിയായ നോർത്തേൺ ബ്രിഡ്ജ് ഞായറാഴ്ച ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഗതാഗതത്തിനായി തുറന്നുനൽകി.
ഏതാണ്ട് 700 മീറ്റർ നീളമുള്ള പാലം അൽ ഖുദ്റ സ്ട്രീറ്റിൽ ഇരുദിശയിലേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിന് സഹായകമാവും.പാലത്തിന്റെ ആകാശദൃശ്യങ്ങൾ ആർ.ടി.എ എക്സ് എകൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.
അൽ മറാബിയ അൽ അറേബിയയുടെയും ദുബൈ സ്റ്റുഡിയോ സിറ്റിയുടെയും ഇന്റസെക്ഷനിൽ കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്ത പാലവുമായി പുതിയ പാലത്തെ സംയോജിപ്പിച്ചിരിക്കുകയാണ്. സമീപത്തെ താമസ, വികസന മേഖലകളിൽ ഏതാണ്ട് നാല് ലക്ഷം താമസക്കാർക്കും സന്ദർശകർക്കും പ്രയോജനപ്പെടുന്ന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് ഈ പാലങ്ങൾ നിർമിച്ചിരിക്കുന്നത്. സമീപത്തെ ഗതാഗതക്കുരുക്ക് കുറക്കാൻ പാലം പ്രയോജനപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.