ദുബൈ: വിമാനത്താവളത്തിന് സമീപം നിര്‍മിച്ച പുതിയ മേല്‍പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു. ദേരയില്‍ നിന്ന് ഖവാനീജ് ദിശയിലേക്കുള്ള പാലമാണ് തുറന്നത്. ഇത് ഈ മേഖലയിലെ ഗതാഗതകുരുക്ക് കുറയാൻ ഇടയാക്കും. എയര്‍പോര്‍ട്ട് റോഡ് വികസനപദ്ധതിയുടെ ഭാഗമായി റാശിദിയയില്‍ നിര്‍മിച്ച മേല്‍പാലമാണ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഗതാഗതത്തിനായി തുറന്നത്. ദേരയില്‍ നിന്ന് അല്‍ഖവാനീജ്, അല്‍അവീര്‍ എന്നീ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈ പാലത്തിലൂടെ കടന്നുപോകാം. നേരത്തേ ഈ ഭാഗത്തുണ്ടായിരുന്ന സിഗ്നലില്‍ കാത്തുനില്‍ക്കേണ്ടതില്ല എന്നത് യാത്ര എളുപ്പമാക്കും. ഈ പാലത്തിെൻറ എതിര്‍ദിശയിലേക്കുള്ള മേല്‍പാലം കഴിഞ്ഞമാസം തുറന്നു കൊടുത്തിരുന്നു. പുതിയ പാലം യാത്രാസമയം അരമണിക്കൂറില്‍ നിന്ന് അഞ്ച് മിനിറ്റായി കുറക്കുമെന്നാണ് കണക്കുകൂട്ടല്‍. എയര്‍പോര്‍ട്ട് റോഡ് വികസന പദ്ധതിയുടെ ഭാഗമായി കസാബ്ലാങ്ക ഇൻറര്‍സെക്ഷനില്‍ നിര്‍മിക്കുന്ന പാലം ഈമാസം മധ്യത്തോടെ തുറക്കും. മറാക്കിഷ് സ്ട്രീറ്റിലെ പാലത്തിെൻറ ദേരയില്‍ നിന്ന് അല്‍അവീര്‍ ദിശയിുലക്കുള്ള ഭാഗം ഫെബ്രുവരിയിലും ഗതാഗത സജ്ജമാകുമെന്നും ആര്‍.ടി.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.