എക്സ്പോയിൽ സജ്ജമാക്കിയ നെതർലൻഡ്സ് പവലിയൻ
ദുബൈ: സൗരോർജത്തിൽ പെയ്യുന്ന മഴ, ചെടികളാൽ പൊതിഞ്ഞ 'പർവതം', ഫംഗസുകളാൽ നിർമിച്ച തറ, ചോളത്തിൽനിന്ന് നിർമിച്ച കർട്ടനുകൾ തുടങ്ങിയ വ്യത്യസ്ത തരം പരിസ്ഥിതി പ്രധാനമായ കാഴ്ചകളൊരുക്കി കാത്തിരിക്കയാണ് എക്സ്പോ 2020ദുബൈയിലെ നെതർലൻഡ് പവലിയൻ. എക്സ്പോ സസ്റ്റൈനബിലിറ്റി പവലിയനിൽ പ്രവർത്തിക്കുന്ന പവലിയൻ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. പവലിയനിലൂടെ സഞ്ചരിക്കുന്നവർ നെതർലൻഡിലെ തിരക്കുള്ള തെരുവുകളുടെ ശബ്ദം കേൾക്കും.
പവലിയൻ കെട്ടിടം രാജ്യത്തിെൻറ സന്ദേശമാണെന്നും നമുക്ക് വിളവെടുക്കാനും ഭക്ഷണം വളർത്താനും മരുഭൂമിയിൽ മഴ പെയ്യിക്കാനും കഴിയുമെന്നതിെൻറ തെളിവാണിതെന്നും പദ്ധതിയുടെ രൂപകൽപന നിർവഹിച്ച മിഷേൽ റാഫോസ്റ്റ് പറഞ്ഞു. മൂന്നു വർഷമായി സൂക്ഷിച്ചുവെച്ച ആശയങ്ങളുടെ പൂർത്തീകരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പവലിയെൻറ ലോഞ്ചിലെ ഇളം നിറമുള്ള ഫ്ലോർ ടൈലുകളും മതിൽ പാനലുകളും നിർമിച്ചിരിക്കുന്നത് നിർമാണ വസ്തുക്കളിൽ ഉപയോഗിക്കുന്ന ജൈവ നശീകരണ ഫംഗസ് അധിഷ്ഠിത പദാർഥമായ മൈസീലിയത്തിലാണ്. തുളസി, പെരുംജീരകം തുടങ്ങിയ ഭക്ഷ്യയോഗ്യമായ ചെടികളാൽ പൊതിഞ്ഞ 18 മീറ്റർ ഉയരമുള്ള ഒരു കുത്തനെയുള്ള ഫാമാണ് പവലിയെൻറ മധ്യഭാഗത്തുള്ളത്. റീസൈക്കിൾ മെറ്റീരിയൽ ഉപയോഗിക്കുമ്പോൾ 'സർക്ക്ൾ സമ്പദ്വ്യവസ്ഥ' സാധ്യമാണെന്നതിെൻറ തെളിവാണ് കെട്ടിടമെന്ന് ആർക്കിടെക്ടുകളും സംഘാടകരും പറഞ്ഞു. നമ്മുടെ പൈതൃകത്തെ വീണ്ടും മണ്ണിലേക്ക് കൊണ്ടുവരും. കുത്തനെ നിർമിച്ച ഫാമിൽ മൂവായിരത്തിലധികം ചെടികളുണ്ട്. പ്രാദേശിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അവ തിരഞ്ഞെടുത്തത് -അവർ കൂട്ടിച്ചേർത്തു.സന്ദർശകർ പവലിയെൻറ താഴേക്ക് നാല് മീറ്റർ ഇറങ്ങിയാൽ താപനില ഗണ്യമായി കുറയുകയും ഇരുണ്ട സ്ഥലത്ത് അതിഥികൾക്ക് കുടകൾ നൽകും.
മരുഭൂമിയിലെ വായുവിൽ നിന്ന് പ്രതിദിനം 800 ലിറ്റർ എങ്ങനെ ഉൽപാദിപ്പിക്കാമെന്നതിെൻറ ഒരു യഥാർഥ ജീവിത ചിത്രീകരണത്തിൽ പവലിയെൻറ മുകളിൽനിന്ന് വെള്ളം വീഴും.
ഇത്തരം അത്ഭുതപ്പെടുത്തുന്ന കാഴ്ചകളോടെയാണ് എക്സ്പോയിലെ നെതർലൻഡ് പവലിയൻ ഒരുക്കിയിട്ടുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.