നെല്ലറ കുട്ടികുക്ക് മത്സരം: ഒന്നാം സ്ഥാനം നാദിയ ഷാജുവിന് 10,000 ദിർഹം കാഷ്
ദുബൈ: കുട്ടികളിലെ പാചക അഭിരുചി കെണ്ടത്താനും ആരോഗ്യകരമായ ഭക്ഷണ രീതി പ്രോത്സാഹിപ് പിക്കുന്നതിനും നെല്ലറ ഫുഡ്സും നെല്ലറ റെസ്റ്റാറൻറും ചേർന്ന് നടത്തിയ നെല്ലറ കുട്ടി കുക്കിെൻറ ഫൈനൽ മത്സരത്തിൽ തൃശൂരിൽനിന്നുള്ള 11കാരി നാദിയ ഷാജുവിന് ഒന്നാം സ്ഥാന ം. 10,000 ദിർഹം കാഷ് അവാർഡാണ് ഒന്നാം സമ്മാനമായി നൽകിയത്.
ഷാർജ അൽ റയ്യാൻ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന സമാപന മത്സരത്തിൽ മുഹമ്മദ് ഇഹ്സാൻ, തീർഥ എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനം ലഭിച്ചത്. വിജയികൾക്ക് നെല്ലറ സാരഥികളായ പി.കെ. അബ്ദുല്ല, ഷംസുദ്ദീൻ നെല്ലറ, ഫസലുറഹ്മാൻ എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു.
ആറു മുതൽ 15 വരെ പ്രായക്കാരായ ആയിരത്തോളം അപേക്ഷകരിൽനിന്ന് തെരഞ്ഞെടുത്ത് നാല് റൗണ്ടിലായി മത്സരിച്ചു വിജയിച്ച 12 കുട്ടികളാണ് അവസാനഘട്ട മത്സരത്തിൽ മാറ്റുരച്ചത്. വൈവിധ്യമാർന്ന രുചിയും റെസിപിയിലുള്ള പുതുമയും അവതരണ മികവും പരിഗണിച്ചാണ് വിജയികളെ നിർണയിച്ചത്. പ്രമുഖ ഷെഫ് ജുമാന കാദിരി, ആർ.എഫ് കംബൈൻ എം.ഡി ഷംസുദ്ദീൻ നെല്ലറ എന്നിവരുടെ നേതൃത്വത്തിലെ പാനലാണ് വിധിനിർണയിച്ചത്. ഇളനീർ മീൻ പൊള്ളിച്ച വിഭവം ഏറെ സ്വാദിഷ്ടമായി ഉണ്ടാക്കിയതാണ് നാദിയ ഷാജുവിനെ ഒന്നാം സ്ഥാനത്തിന് അർഹയാക്കിയത്. മുഹമ്മദ് ഇഹ്സാൻ സർപ്രൈസ് ബോൾസ് കറിയും തീർഥ ചിക്കൻ ചങ്കെസിയും ഒരുക്കി.
വാണിജ്യ-സാംസ്കാരിക-സാമൂഹിക രംഗത്തെ നിരവധി പേർ മത്സരം കാണാനെത്തി. പ്രസിദ്ധ പരസ്യ മോഡൽ ഐഷിൻ ഹാഷ്, സെലിബ്രിറ്റി ലിറ്റിൽ ഷെഫ് ജഹാൻ എന്നിവരും സന്നിഹിതരായി. യു.എ.ഇയിലെ പ്രവാസി കുട്ടികളുടെ പാചക അഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം മത്സരങ്ങൾ വരും വർഷങ്ങളിലും സംഘടിപ്പിക്കുമെന്ന് നെല്ലറ പ്രതിനിധികൾ അറിയിച്ചു. അറഫ, റീജ, സഫാന, സഫ്വാൻ, അമാൻ സാദിഖ്, ഇസാൻ അഫാഖ്, ജാനകി ശങ്കർ, ശർവേഷ്, സിയ ഫാത്തിമ എന്നിവരാണ് ഫൈനൽ റൗണ്ടിൽ ഇടംപിടിച്ച മറ്റു മത്സരാർഥികൾ. പ്രമുഖ ഗായക സംഘങ്ങൾ അവതരിപ്പിച്ച ഗാനമേള ചടങ്ങുകൾക്ക് ഏറെ മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.