ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി അബൂദബി കസ്റ്റംസ്

അബൂദബി: 2026ലെ ആദ്യ പകുതിയില്‍ ഡിജിറ്റല്‍ കസ്റ്റംസ് ഇടപാടുകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി അബൂദബി കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള ഇടപാടുകളില്‍ 12 ശതമാനത്തിന്റെ വര്‍ധനവാണ് കൈവരിച്ചത്. ആകെ ഇടപാടുകളില്‍ 32 ശതമാനവും കസ്റ്റംസ് ക്ലിയറന്‍സ് ഇടപാടുകളാണ്. ഇതില്‍ 3.9 ശതമാനം വര്‍ധനവുണ്ടായി. സാധനങ്ങള്‍ എത്തുന്നതിന് മുമ്പുള്ള മുന്‍കൂര്‍ ക്ലിയറന്‍സ് (പ്രീ അറൈവല്‍ ക്ലിയറന്‍സ്) 89 ശതമാനത്തിലെത്തി (ഏഴ് ശതമാനം വര്‍ധന).

പ്രോ ആക്ടീവ് ഇടപാടുകളില്‍ 13.3 ശതമാനവും മറ്റ് സംവിധാനങ്ങളുമായുള്ള നേരിട്ടുള്ള സംയോജനം വഴിയുള്ള ഇടപാടുകളില്‍ 23.5 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. അബൂദബി സര്‍ക്കാറിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ 'താം' വഴി നല്‍കിയ സേവനങ്ങളില്‍ 95.6 ശതമാനം ഉപഭോക്തൃ സംതൃപ്തി നേടാന്‍ കസ്റ്റംസിന് സാധിച്ചു. കസ്റ്റമര്‍ എഫര്‍ട്ട് ഇന്‍ഡക്‌സില്‍ 95.7 ശതമാനവും സര്‍വീസ് ക്വാളിറ്റി ഇന്‍ഡക്‌സില്‍ 3.3 ശതമാനം വര്‍ധനവോടെ 96 ശതമാനവും സ്‌കോര്‍ സ്വന്തമാക്കി. 

Tags:    
News Summary - Digital transactions, Abu Dhabi Customs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.