ദുബൈയിൽ നീറ്റ് പരീക്ഷ കേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എം.പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ധർമേന്ദ്ര പ്രധാന് നിവേദനം സമർപ്പിക്കുന്നു

നീറ്റ്: ദുബൈയിൽ കേന്ദ്രം അനുവദിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി ടി.എൻ പ്രതാപൻ

അബൂദബി: നീറ്റ് പരീക്ഷക്ക് ജി.സി.സിയിൽ കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കെ ദുബൈയിൽ പരീക്ഷ കേന്ദ്രം അനുവദിക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉറപ്പ് നൽകിയതായി ടി.എൻ. പ്രതാപൻ എം.പി അറിയിച്ചു. ഇതു സംബന്ധിച്ച് എം.പി നിവേദനം സമർപ്പിച്ചിരുന്നു. നിലവിൽ ഗൾഫിൽ കുവൈത്തിൽ മാത്രമാണ് പരീക്ഷ കേന്ദ്രമുള്ളത്. ഗൾഫ് രാഷ്​ട്രങ്ങളിൽ ഇന്ത്യൻ സിലബസ് പിന്തുടരുന്ന ഏറ്റവും കൂടുതൽ വിദ്യാർഥികൾ യു.എ.ഇയിലാണ്. ഒട്ടേറെ വിദ്യാർഥികളാണ് മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കുന്നത്. യു.എ.ഇയിൽ ഒരിടത്തും പരീക്ഷ കേന്ദ്രമില്ലാത്ത സാഹചര്യത്തിൽ ഇവർ നിരാശരായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.