വീട്ടിലേക്ക് റോഡ് വേണോ? ആർ.ടി.എ ആപ്പിൽ അപേക്ഷിക്കാം

ദുബൈ: എമിറേറ്റിലെ താമസക്കാർക്ക് വീട്ടിലേക്ക് റോഡ് ആവശ്യമുണ്ടെങ്കിൽ അപേക്ഷിക്കാൻ അവസരമൊരുക്കി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). സ്മാർട് ആപ്ലിക്കേഷൻ വഴിയാണ് എളുപ്പത്തിൽ അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുള്ളത്. താൽക്കാലിക റോഡ് നിർമാണത്തിന് അപേക്ഷ സമർപ്പിക്കുന്നത് എങ്ങനെയെന്നും ആവശ്യമായ രേഖകൾ ഏതൊക്കെയാണെന്നും അധികൃതർ ട്വിറ്ററിലൂടെ വ്യക്തമാക്കി.

അപേക്ഷ സമർപ്പിക്കുന്നതിന്‍റെ ആറു ഘട്ടങ്ങൾ:

മെഹ്ബൂബ് ആപ് ഡൗൺലോഡ് ചെയ്യുക.

ടേംസ് ആൻഡ് കണ്ടീഷൻസ് അംഗീകരിക്കുക.

ട്രാഫിക് ആൻഡ് റോഡ്സ് എന്ന സെഷനിൽ 'തരീജ്' സെലക്ട് ചെയ്യുക.

'അപ്ലൈ നൗ' ക്ലിക്ക് ചെയ്യുക.

ആവശ്യമായ വിവരങ്ങൾ, രേഖകൾ അപ് ലോഡ് ചെയ്യുകയും അയക്കുകയും ചെയ്യുക.

ഭാവി റഫറൻസിനായി ഇടപാട് കൺഫർമേഷൻ ഡീറ്റെയ്ൽസ് സൂക്ഷിക്കുക.

ആവശ്യമായ രേഖകൾ:

എ​മി​റേ​റ്റ്​​സ്​ ഐ.​ഡി​യു​ടെ കോ​പി

അ​ഫെ​ക്ഷ​ൻ പ്ലാ​നി​ന്‍റെ കോ​പി

ഫാ​മി​നു​ള്ളി​ൽ വി​ല്ല കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് (ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ഫാം ​എ​ന്ന് ത​രം​തി​രി​ക്കു​ന്ന ഒ​രു സൗ​ക​ര്യ​ത്തി​നാ​ണ് റോ​ഡ് സേ​വ​നം ന​ൽ​കു​ന്ന​തെ​ങ്കി​ൽ)

Tags:    
News Summary - Need a road home? You can apply on RTA app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.