അബൂദബി: മാധ്യമ മേഖലയെ കുറിച്ച വിലയിരുത്തലിനും ഭാവിയെ കുറിച്ച് ചർച്ച ചെയ്യുന്നതിനും മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി നാഷനൽ മീഡിയ കൗൺസിൽ (എൻ.എം.സി) ശിൽപശാല സംഘടിപ്പിച്ചു. യു.എ.ഇയിലെ വിവിധ ഭാഷകളിലുള്ള മാധ്യമ സ്ഥാപനങ്ങളിൽനിന്നുള്ള മാധ്യമപ്രവർത്തകർ പെങ്കടുത്ത പരിപാടിയിൽ സഹമന്ത്രിയും എൻ.എം.സി ഡയറക്ടർ ബോർഡ് ചെയർമാനുമായ സുൽത്താൻ ആൽ ജാബിർ സ്വാഗതം പറഞ്ഞു. എൻ.എം.സി ഡയറക്ടർ ജനറൽ മൻസൂർ ആൽ മൻസൂറി പ്രഭാഷണം നടത്തി. യു.എ.ഇയിലെ മാധ്യമങ്ങളുടെ വളർച്ചക്കും അന്താരാഷ്ട്ര മാധ്യമങ്ങളുടെ സ്വാധീനം ഉപയോഗപ്പെടുത്തുന്നതിനും ഇത്തരം ആശയവിനിമയങ്ങൾ ഉപകരിക്കുമെന്ന് മൻസൂർ ആൽ മൻസൂറി പറഞ്ഞു. മാധ്യമരംഗത്തെ വെല്ലുവിളികൾ, സാധ്യതകൾ, സാേങ്കതികവിദ്യയുടെ വികസനം, വ്യാജവാർത്തകൾ പ്രതിരോധിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക്, മാധ്യമരംഗത്തെ സ്വദേശിവത്കരണം തുടങ്ങിയ വിഷയങ്ങളിൽ കൂട്ടായ ചർച്ച നടന്നു. ‘സായിദ് വർഷാചരണം’ വിഷയത്തിൽ ഫാരിസ് ആൽ മസ്‌റൂഇ, ‘വാർത്താപ്രസിദ്ധീകരണം’ വിഷയത്തിൽ ടോം ഫ്ലെച്ചർ എന്നിവർ ക്ലാസെടുത്തു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്‌തൂം, ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാൻ എന്നിവർ ശിൽപശാല വേദി സന്ദർശിച്ചു. യു എ ഇ വികസനത്തിൽ ഇന്ത്യൻ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് സൗഹൃദ സംഭാഷണത്തിൽ മലയാളം പ്രതിനിധികളോട് മന്ത്രി സുൽത്താൻ അൽ ജാബിർ പറഞ്ഞു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.