അബൂദബി: ജീവിതശൈലി രോഗങ്ങൾക്കും ആധുനിക കാലത്തെ വിവിധ രോഗങ്ങൾക്കും ബദൽ ചികിത്സാ മാർഗങ്ങൾ കൂടുതൽ ഫലപ്രദമാണെന്ന് യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി. ഭാരതീയ ചികിത്സാ രീതികകൾ പ്രചരിപ്പിക്കണെമെന്നും അദ്ദേഹം പറഞ്ഞു. നവംബർ ഒമ്പത് മുതൽ 11 വരെ ദുബൈയിൽ നടക്കുന്ന പ്രഥമ ആയുഷ് അന്തർദേശീയ സമ്മേളന^പ്രദർശനത്തെ കുറിച്ച് വിശദീകരിക്കാൻ അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻററിൽ (െഎ.എസ്.സി) നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സൂരി. ഇരുപതോളം രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ പരിപാടിയുടെ ഭാഗമാവുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിെൻറ സഹകരണത്തോടെ ഇന്ത്യൻ എംബസി, ദുബൈ ഇന്ത്യൻ കോൺസുലേറ്റ്, സയൻസ് ഇന്ത്യ ഫോറം എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്‌ഘാടനം യു.എ.ഇ സഹിഷ്ണുതാകാര്യ മന്ത്രി ശൈഖ് നഹ്യാൻൻ ബിൻ മുബാറക് ആൽ നഹ്യാൻ നിർവ്വഹിക്കും. ഇന്ത്യയിൽനിന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്, യു.എ.ഇ ആരോഗ്യ–രോഗപ്രതിരോധ കാര്യ മന്ത്രി ഡോ. അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഉവൈസ്, സന്തോഷ കാര്യ സഹമന്ത്രി ഉഹൂദ് ബിൻത് ഖൽഫാൻ അൽ റൂമി എന്നിവർ പങ്കെടുക്കും.
100ഓളം പ്രദർശകരും ആയുർവേദ, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി രംഗങ്ങളിൽ നിന്നുള്ള 600ഓളം പ്രതിനിധികളും പങ്കെടുക്കും. 30000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആയുഷ് സമ്മേളന ചെയർമാനും എൻ.എം.സി ഗ്രൂപ്പ് മേധാവിയുമായ ബി.ആർ. ഷെട്ടി, ജനറൽ സെക്രട്ടറി ഡോ. വി.എൽ. ശ്യാം, സയൻസ് ഇന്ത്യാ ഫോറം പ്രസിഡൻറ് മഹേഷ് നായർ, ജി.സി.സി കോഒാഡിനേറ്റർ ടി.എം. നന്ദകുമാർ, ഐ.എസ്.സി ആക്ടിങ് പ്രസിഡൻറ് ജയചന്ദ്രൻ നായർ, എ.ഡി.എഫ്.സി.എ സി.ഇ.ഒ റാഷിദ് മുഹമ്മദ് അലി അൽറാസ് അൽ മൻസൂരി, അംറോക് ടെക്‌നിക്കൽ മാനേജർ ജിഹാദ് അലി സായിദ് അൽ അലവി, അബ്ദുല്ല ഖാലിദ് അഹമ്മദ് അബ്ദുല്ല, സായിദ് ആൽ മസ്‌റൂഇ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.