ദിബ്ബ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ ദിബ്ബ തിയറ്ററിൽ സംഘടിപ്പിച്ച ബോധവത്കരണ
ക്ലാസും രക്തദാന ക്യാമ്പും
ദിബ്ബ: യു.എ.ഇയുടെ 54ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദിബ്ബ കെ.എം.സി.സി ദിബ്ബ തിയറ്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 8.30 മുതൽ വൈകുന്നേരം നാലുമണിവരെ നീണ്ടുനിന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.
പരിപാടിയോടനുബന്ധിച്ച് നോർക്ക രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അവബോധ ക്ലാസും സംഘടിപ്പിച്ചിരുന്നു. യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ അംഗം ആയിഷ ഖമീസ് അലി അൽ ദൻഹാനി ചടങ്ങിൽ മുഖ്യാതിഥിയായി. അൽഷർഖ് ഹോസ്പിറ്റലിന്റെയും എമിറേറ്റ്സ് ഹെൽത്ത് സർവിസിന്റെയും കീഴിലുള്ള ഡോക്ടർമാരും നഴ്സുമാരും ടെക്നിഷ്യന്മാരും ക്യാമ്പിന് നേതൃത്വം നൽകി. പൊതു ആരോഗ്യ പരിശോധന, ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, സൗജന്യ ഫിസിയോതെറപ്പി എന്നിവ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു.
ദിബ്ബ കെ.എം.സി.സിയിലെ അംഗങ്ങൾ പരിപാടികൾ നിയന്ത്രിച്ചു. ഭാവിയിലും ഇത്തരം പരിപാടികൾ തുടരുമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.