‘നന്മ’ പുതിയകാവ് മഹല്ല് അസോസിയേഷൻ ദുബൈ കമ്മിറ്റി ട്രഷറർ മുളംപറമ്പിൽ ഷംസുദ്ദീന് ‘നന്മ’ ദുബൈ കമ്മിറ്റി നൽകിയ യാത്രയയപ്പ്
ദുബൈ: 42 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് തിരിക്കുന്ന 'നന്മ' പുതിയകാവ് മഹല്ല് അസോസിയേഷൻ ദുബൈ കമ്മിറ്റി ട്രഷറർ മുളംപറമ്പിൽ ഷംസുദ്ദീന് 'നന്മ' ദുബൈ കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസിഡൻറ് അഹമ്മദ് ഷബീർ കാക്കശ്ശേരി അധ്യക്ഷത വഹിച്ചു. അഡ്വ. താഹ യൂസുഫ്, ടി.എസ്. നൗഷാദ്, പി.എച്ച്. നജീബ്, നൗഷാദ് മംഗലംപുള്ളി, സമീർ, ഷഹീർ, ഷിനോസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.ബി. അബ്ദുസ്സലാം സ്വാഗതവും മുളംപറമ്പിൽ ഷംസുദ്ദീൻ മറുപടിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.