ദുബൈ: കുടുംബ കൂട്ടായ്മയായ നമസ് ഓണാഘോഷം 'നമഃസ് പൊന്നോണം 2022' നടന്നു. പ്രസിഡന്റ് രാജീവ് പിള്ള അധ്യക്ഷത വഹിച്ചു. വെൽത്ത് ഐ ഗ്രൂപ് ചെയർമാൻ വിഗ്നേഷ് മേനോൻ ഉദ്ഘാടനം ചെയ്തു.
അറബ് സംവിധായകരായ ഡോ. ഹാനി അൽഗാസ്, അബ്ദുല്ല ജുഫാലി, കവിയും എഴുത്തുകാരനുമായ എം.ടി. പ്രദീപ് കുമാർ, സംഗീത സംവിധായകൻ ജയൻ ശ്രീധർ, എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോൺ, ഷാർജ ഇന്ത്യൻ ഹൈസ്കൂൾ സി.ഇ.ഒ രാധാകൃഷ്ണൻ നായർ, യോഗ ഗുരു സഞ്ജീവ് കൃഷ്ണ, നമഃസ് ജനറൽ സെക്രട്ടറി ബിജു ഗോപാൽ, ട്രഷറർ സന്തോഷ് മേനോൻ, പ്രോഗ്രാം ജനറൽ കൺവീനർ ബിനു പിള്ള, പ്രോഗ്രാം ചീഫ് കോഓഡിനേറ്റർ അനൂപ് നായർ, കൺവീനർമാരായ പ്രിയ സന്ദീപ്, സുധ ഗോപൻ, ഇന്ദു സുബി, സ്ഥാപകരായ പത്മകുമാർ, വിജയൻ പിള്ള, സുബ്രമണ്യൻ പിള്ള, രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ഘോഷയാത്രയിൽ മഹാബലി, വഞ്ചിപ്പാട്ട്, താലപ്പൊലി, മുത്തുക്കുടകൾ, ചെണ്ടമേളം എന്നിവ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.