ദുബൈ: യു.എ.ഇയിലെ പ്രധാന പ്രവാസി സംഘടനകളിലൊന്നായ ഇന്ത്യൻ അസോസിയേഷൻ ഷാർജ കേരള പുനർനിർമാണത്തിന് പിന്തുണയൊരുക്കാൻ സംഘടിപ്പിക്കുന്ന നൻമയോടെ നല്ലോണം പരിപാടി നാളെ നടക്കും.രാവിലെ ഒമ്പതരക്ക് എക്സ്േപാ സെൻററിൽ ഘോഷയാത്രയോടുകൂടി പരിപാടി ആരംഭിക്കും. സാംസ്കാരിക സമ്മേളനത്തിൽ കോൺസുൽ ജനറൽ വിപുൽ, പി.ടി.തോമസ് എം.എൽ.എ, ഷാർജ തൊഴിൽ വിഭാഗം ചെയർമാൻ സാലം അൽ കാസിൽ, സി.പി.െഎ സെക്രട്ടറി കാനം രാജേന്ദ്രൻ, എൻ.എം.സി ഗ്രൂപ്പ് സി.ഇ.ഒ പ്രശാന്ത് മാങ്ങാട്ട് തുടങ്ങിയവർ സംബന്ധിക്കും. സിനിമാ താരങ്ങളായ ഇന്ദ്രജിത്ത്, പൂർണിമ, രമ്യ പണിക്കർ, ക്രിഷ് എന്നിവർ മുഖ്യാതിഥികളാവും.മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരും സംഘവും നയിക്കുന്ന ത്രിപ്പിൾ തായമ്പക, വിധുപ്രതാപും സയനോരയും നയിക്കുന്ന ഗാനമേള തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.
17000 പേർക്കാണ് ഇക്കുറി സദ്യ ഒരുക്കുന്നതെന്ന് പ്രസിഡൻറ് ഇ.പി.ജോൺസൻ, ജന.സെക്രട്ടറി അബ്ദുല്ല മല്ലിശ്ശേരി, വൈസ് പ്രസിഡൻറ് എസ്. മുഹമ്മദ് ജാബിർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള പുനർനിർമാണത്തിെൻറ ഭാഗമായി മൂന്നു സ്കൂളുകളുടെ നവീകരണമാണ് അസോസിയേഷൻ ഏറ്റെടുത്തിരിക്കുന്നത്. മുപ്പതു ലക്ഷത്തിലേറെ രൂപ ഇതിനായി ചെലവിടും. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയ നിരവധി ഇന്ത്യക്കാർക്ക് വിമാന ടിക്കറ്റ്, ഫീസ് എന്നിവയും അസോസിയേഷൻ ലഭ്യമാക്കി. ജോയിൻറ് ട്രഷറർ ഷാജി ജോൺ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജാഫർ കണ്ണാട്ട്, ഖാൻ പാറയിൽ, അബ്ദു മനാഫ്, എബ്രഹാം ചാക്കോ, അജയ് കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.